വിവാഹമോചിതയായ ഭാര്യയോട് കടുത്തപക ഉള്ളില്‍ തിളച്ച നടനും നര്‍ത്തകനുമായ മുഹമ്മദ് ഷാഹിദ് മകനെ തട്ടിക്കൊണ്ടുപോയി. സ്വന്തം മകനെ തന്നെയാണ് തട്ടിക്കൊണ്ടുപോയത്. കാമുകിയുടെ സഹായത്തോടെയാണ് രണ്ടുവയസുള്ള മകനെ തട്ടിക്കൊണ്ടുപോയത്.
വിവാഹമോചനത്തെതുടര്ന്ന് മുഹമ്മദ് ഷാഹിദിന്റെ ഭാര്യ മുക്സാന്‍ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു. മകന്റെ സംരക്ഷണചുമതല മുക്സാനാണ് കോടതി അനുവദിച്ചിരുന്നത്. ഈ വിധിയില്‍ ഷാഹിദ് അതൃപ്തനായിരുന്നു. ഈദ് ആഘോഷത്തോടനുബന്ധിച്ച് സാധനങ്ങള്‍ വാങ്ങാന്‍ മുക്സാന്റെ അമ്മ മുമ്താസ് മകനോടൊപ്പം പുറത്തുപോയതായിരുന്നു.
ഡല്‍ഹിയിലെ തിരക്കേറിയ കമ്പോളത്തില്‍ എത്തിയപ്പോഴാണ് ഷാഹിദ് മകനെ തട്ടിയെടുത്തത്. പോലീസിന്റെ അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമങ്ങളും ഷാഹിദ് തുടക്കത്തില്‍ നടത്തിയിരുന്നു. എന്നാല്‍ വിദഗ്ധമായ അന്വേഷണത്തെതുടര്‍ന്ന് ഷാഹിദിനോടൊപ്പമുള്ള പങ്കാളി കാഷിഷ് എലിയാസ് അലിഷ എന്ന യുവതിയുടെ പക്കല്‍ കുട്ടിയുണ്ടെന്ന് മനസിലായി. ഡല്‍ഹി വെസ്റ്റിലുള്ള വിനോദ് നഗറിലെ ഫ്ലാറ്റില്‍ നിന്നും കുട്ടിയെ കണ്ടെത്തിയതോടെ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments