Latest NewsKeralaNews

ഇപ്പോള്‍ ആ പഴയ സരിത നായരല്ല : വിവാദ നായിക സരിത നായര്‍ക്ക് അടിമുടി മാറ്റം

 

തിരുവനന്തപുരം: സരിത നായരെ ഓര്‍മയില്ലേ. ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ പിടിച്ചുലച്ച സോളാര്‍ കേസിലെ വിവാദ നായിക. എന്നാല്‍ ഇപ്പോള്‍ ആ പഴയ സരിത നായരല്ല ഇപ്പോള്‍ എന്നാണ് ഇവരെ കുറിച്ച് വരുന്ന പുതിയ വിവരങ്ങള്‍. ചലച്ചിത്രനടി, മുന്‍മന്ത്രി ഓഹരി ഉടമയായ ചാനലില്‍ അവതാരക, എഴുത്തുകാരി…ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയും. ഗ്ലാമര്‍ ലോകത്താണിപ്പോള്‍ സരിത. സോളാര്‍ തട്ടിപ്പില്‍ 39 കേസുകളാണു സരിത ഒറ്റയ്ക്കു നേരിട്ടത്. ഇവര്‍ അഞ്ചരക്കോടിയുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്നാണു കേസ്. എന്നാല്‍, കോടികളുടെ കടം സരിത തീര്‍ത്തുകഴിഞ്ഞു. കേസുകള്‍ പലതും ഒത്തുതീര്‍പ്പാക്കി.

തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ വനിതാജയിലില്‍ അടയ്ക്കപ്പെട്ടപ്പോഴാണു രാഷ്ട്രീയനേതാക്കള്‍, ഉദ്യോഗസ്ഥപ്രമുഖര്‍ എന്നിവരുമായി സരിതയ്ക്കുള്ള അടുപ്പം വെളിപ്പെട്ടത്. ഇതിനിടെ ഒന്നേകാല്‍ കോടി രൂപ നല്‍കി 14 കേസുകള്‍ തീര്‍പ്പാക്കി. തലസ്ഥാനത്തു കണ്ണായസ്ഥലത്തെ വീട്ടിലാണു താമസം. തിരുവനന്തപുരം വിളവൂര്‍ക്കല്‍ നാലാംകല്ലിനു സമീപമാണ് ഈ രമ്യഹര്‍മ്യം. സഞ്ചരിക്കാന്‍ ആഡംബരവാഹനം. പരിചാരകര്‍ക്കു വീടും ജോലിയും. സരിത ഏറെ തിരക്കിലാണ്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടാന്‍ കാരണക്കാരിയായ പഴയ സോളാര്‍ നായികയ്ക്ക് ഇപ്പോള്‍ രാഷ്ട്രീയതാല്‍പര്യങ്ങളില്ല. സോളാര്‍ വ്യവസായവുമായും ബന്ധമില്ല. മാസങ്ങളോളം ജയിലില്‍ കിടന്നപ്പോള്‍ ബ്യൂട്ടീഷന്‍ കോഴ്‌സും തയ്യലും പഠിച്ചു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം തന്നെ പീഡിപ്പിച്ചവര്‍ക്കെതിരേ നിരവധി പരാതികള്‍ സരിത നല്‍കി. അവയിപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ്. സോളാര്‍ കേസ് അന്വേഷണത്തിനായി 10 കോടിയിലധികം രൂപയാണു പൊതുഖജനാവില്‍നിന്നു സര്‍ക്കാര്‍ ഇതിനകം ചെലവഴിച്ചത്.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button