![](/wp-content/uploads/2017/09/blk.jpg)
ആലപ്പുഴ ; തലയുടെ എക്സ്റേയിൽ തെളിഞ്ഞത് ശിവലിംഗം. പിന്നീട് എക്സറേ ഫിലിം പ്രതിഷ്ടയാക്കി വീട്ടില്‍ ക്ഷേത്രം പണിതു. ആലപ്പുഴ ജില്ലയില്‍ പട്ടണക്കാട് ആണ് സംഭവം. ഇവിടത്തെ മേനാശേരിയിലെ സ്വാമിയുടെ തലയുടെ എക്സ്റേയിലാണ് ശിവലിംഗം തെളിഞ്ഞതെന്നു പറയപ്പെടുന്നത്. തുടർന്നാണ് സ്വാമി ക്ഷേത്രം പണിതത്. പ്രതിഷ്ഠയായ എക്സ്റേ നോക്കി പ്രാര്‍ഥിക്കണം. ഭക്തന്റെ സര്‍വ്വ വ്യാധികളും തന്റെ തലയുടെ എക്സറേ ഫിലിമില്‍ സമര്‍പ്പിച്ചാല്‍ മോക്ഷമുണ്ടാകും എന്നാണ് തേടിയെത്തുന്ന ഭക്തരോട് സ്വാമി പറയുന്നത്.
ആയിരക്കണക്കിന് ഭക്തരാണ് സ്വാമിക്കുള്ളത്. ഏറെയും ആലപ്പുഴക്ക് പുറത്തുള്ളവർ. സ്വാമി ഇടയ്ക്കിടക്ക് ഭക്തരെ കൈകൊണ്ട് അടിക്കുമെന്നും ചിലർ പറയുന്നു. മുന്‍കൂട്ടി അനുവാദം ഉണ്ടെങ്കിൽ മാത്രമേ ദർശിക്കാൻ സാധിക്കു. ഓരോ ഭക്തന്റെയും പൂര്‍ണവിവരങ്ങള്‍ തന്റെ രജിസ്റ്ററ്റില്‍ കുറിച്ചുവച്ച് ഓരോരുത്തര്‍ക്കും രജിസ്റ്റര്‍ നമ്പർ കൊടുക്കാറാണ് പതിവ്. ഫോണിലൂടെ സ്വാമിയോട് സംസാരിക്കുമ്പോള്‍ ഈ നമ്പര്‍ നിര്‍ബന്ധമായും പറയണം. കൂടാതെ സ്വാമിക്ക് റിയല്‍ എസ്റ്റേറ്റ്, ട്രാവല്‍സ് എന്നീ ഇടപാടുകളുണ്ടെന്നും പണ്ട് കാഥികനായിരുന്നുവെന്നും ചില നാട്ടുകാര്‍ പറയുന്നു.
Post Your Comments