KeralaLatest News

മഴക്ക് ശമനമില്ല; ആലപ്പുഴയിൽ രൂക്ഷമായ കടല്‍ ക്ഷോഭം

ആലപ്പുഴ: സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല. ആലപ്പുഴയുടെ തീരത്ത് കടലാക്രമണം രൂക്ഷമായി. ആറാട്ടുപുഴയിലും, കാട്ടൂരിലും ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കുട്ടനാട്, അപ്പര്‍കുട്ടനാടന്‍ മേഖല എന്നിവ വെള്ളപൊക്ക ഭീഷണിയിലാണ്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട്, കരൂര്‍, ഒററമശേരി തുമ്പോളി തുടങ്ങിയ മേഖലകളിലാണ് കടലാക്രമണം രൂക്ഷമായത്.

ഈ പ്രദേശങ്ങളില്‍ കടല്‍ ഭിത്തി ഇല്ലാത്തതിനാലാണ് നാഷനഷ്ടം ഉണ്ടാകാന്‍ കാരണം. ആറാട്ടുപുഴ പഞ്ചായത്തിലെ നല്ലാണിക്കല്‍ എല്‍പി സ്‌ക്കൂളില്‍ ദുരിതാശ്വാസക്യാമ്പ് തുറന്നിട്ടുണ്ട്. വീടുകളില്‍ കടല്‍വെള്ളവും ചെളിയും കയറിയതോടെയാണ് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്.

തീരദേശ പാതയിലേക്ക് ഇപ്പോഴും ഭീമന്‍ തിരമാലകള്‍ അടിച്ചു കയറുകയാണ്. നുറുകണക്കിന് വീടുകള്‍ ഏതുനിമിഷവും കടലെടുക്കാവുന്ന അവസ്ഥയില്‍ കഴിയുകയാണ്. അതേ സമയം ജില്ലയില്‍ ഇന്ന് യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button