ന്യൂഡൽഹി: ഗുരുഗ്രാമിൽ റയാൻ ഇന്റർനാഷണലിലെ രണ്ടാം ക്ലാസ് വിദ്യാർഥി പ്രദ്യുമൻ ഠാക്കൂർ സ്കൂളിന്റെ ശൗചാലയത്തിനു സമീപം കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ. ഹരിയാന ഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറാണ് കേസ് സിബിഐക്ക് കൈമാറാൻ ശുപാർശ ചെയ്തത്. മൂന്നു മാസത്തിനുള്ളിൽ സ്കൂൾ നടത്തിപ്പ് സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വിദ്യാർഥിയെ സ്കൂളിന്റെ ശൗചാലയത്തിനു സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സ്കൂൾ ബസ് കണ്ടക്ടർ അറസ്റ്റിലായിരുന്നു.
Post Your Comments