KeralaLatest NewsNews

നായനാര്‍ സ്മാരകത്തിനായി സി.പി.എം 20 കോടി രൂപ പിരിച്ച നടപടി വിവാദത്തിലേയ്ക്ക്

 

തിരുവനന്തപുരം : നായനാര്‍ സ്മാരകത്തിനായി സി.പി.എം 20 കോടി പിരിച്ച സംഭവം വിവാദമാകുന്നു. ഇ.കെ.നായനാര്‍ സ്മാരകത്തിനായി സിപിഎം ഒറ്റദിവസം 20 കോടി പിരിച്ചുവെന്ന അവകാശവാദം സാമാന്യബോധത്തിനു നിരക്കുന്നതല്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു . അഴിമതിപ്പണം വെളുപ്പിക്കാനുള്ള കണക്കാണോ ഇതെന്നു ചെന്നിത്തല ചോദിച്ചു.

നായനാര്‍ക്കു സ്മാരകം നിര്‍മിക്കുന്നതു നല്ലതു തന്നെ. പക്ഷേ, അതിനായി ബക്കറ്റുമായി നടന്ന് ഒരുദിവസം കൊണ്ട് 20 കോടി പിരിച്ചെന്നു പറഞ്ഞാല്‍ അതു യുക്തിസഹമല്ല. കേരളത്തിലെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും അതിനു സാധിക്കുമെന്നു തോന്നുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

കോണ്‍ഗ്രസുകാര്‍ പിരിക്കാന്‍ ചെന്നാല്‍ ബക്കറ്റില്‍ കല്ലുകിട്ടുന്നതു കൊണ്ടാണു രമേശ് ചെന്നിത്തലയുടെ ഈ ആരോപണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മുപ്പതിനായിരത്തോളം വരുന്ന ബ്രാഞ്ചുകളുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളാണ് ഇത്രയും പണം പിരിച്ചത്. ലോക്കല്‍ കമ്മിറ്റികള്‍ നായനാര്‍ സ്മാരകത്തിനുള്ള ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയായിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button