KeralaLatest NewsNews

പ്രണയത്തിലായിരുന്ന 14 കാരനെയും 12 കാരിയെയും വിവാഹം കഴിപ്പിച്ചു; ആദിവാസികള്‍ക്കിടയില്‍ ശൈശവ വിവാഹം ഇപ്പോഴും സജീവം

വയനാട്: ആദിവാസികള്‍ക്കിടയില്‍ ശൈശവ വിവാഹം ഇപ്പോഴും സജീവം. നെന്മേനി പഞ്ചായത്തിലെ തമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഒരു ആദിവാസി കോളനിയിലാണ് പന്ത്രണ്ടുകാരിയും പതിനാലുകാരനും തമ്മിലുള്ള വിവാഹം നടന്നത്. വരനും വധുവും പണിയസമുദായത്തില്‍ പെട്ടവരാണ്. ബന്ധുക്കള്‍ പരസ്പരം ഇഷ്ടത്തിലായിരുന്ന ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാനുള്ള അനുമതി നല്‍കുകയായിരുന്നു എന്നു പറയുന്നു.

സമുദായത്തിന്റെ നിയമം അനുസരിച്ച് പണിയവിഭാഗത്തില്‍ പെണ്‍കുട്ടി വയസറിയിച്ചു കഴിഞ്ഞാല്‍ പിന്നെ ഇഷ്ടപ്പെട്ട ആള്‍ക്കൊപ്പം ജീവിക്കാം.എന്നാൽ ശൈശവ വിവാഹം വീട്ടുകാരുടെ സമ്മതത്തോടെയാണെങ്കിലും കേസെടുക്കാന്‍ വ്യവസ്ഥയുണ്ട്. നിയമനടപടികൾ ഇങ്ങനെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്ത പല യുവാക്കളും നേരിടുന്നുണ്ട്. ഇതിനിടെയിലും ശൈശവ വിവാഹങ്ങള്‍ തുടരുകയാണ്.

ഇത്തരം പ്രശ്നങ്ങള്‍ക്കു കാരണം ഈ കോളനി നിവാസികള്‍ക്കിടയിലെ അമിതമദ്യ ഉപയോഗമാണ് എന്നും പറയുന്നു. ഇവിടെ അമിത മദ്യപാനം മൂലമുള്ള നിരവധി പ്രശ്നങ്ങളും വ്യാപകമായി ഉണ്ട്. ഏതാനം മാസം മുമ്പ് ഇതേ കോളനിയില്‍ 16 കാരിയും വിവാഹിതയായിരുന്നു. പെണ്‍കുട്ടി രണ്ടു മാസം ഗര്‍ഭിണിയായതോടെ ശരീരിക പ്രശ്നങ്ങള്‍ ഉണ്ടാകുകയും ഗര്‍ഭം അലസി പോകുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button