തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടാനച്ഛൻ നിർബന്ധിച്ച് ബന്ധുവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചതായി പരാതി. പതിനഞ്ച് വയസ്സില്‍ താഴെ മാത്രം പ്രായമുള്ള പെൺകുട്ടി ഭർത്താവിന്റെ വീട്ടിൽ നിന്നും രക്ഷപെട്ട് വനിതാ സെല്‍ എസ്.ഐ.യുടെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗത്തിന്റെയും മുന്നിലാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.
പെൺകുട്ടി ആദ്യം വനിതാസെല്ലിലേക്ക് വിളിച്ച് കാര്യങ്ങൾ പറഞ്ഞ് തന്നെ രക്ഷിക്കണമെന്ന് അപേക്ഷിക്കുകയായിരുന്നു. തുടർന്ന് വനിതാ സെൽ ഉദ്യോഗസ്ഥയുടെ ഇടപെടലിൽ പെൺകുട്ടിയെ കണ്ടെത്തി.
ഒമ്പതാം ക്ലാസ്സ് പഠനം പൂർത്തിയാക്കി നിൽക്കുമ്പോഴായിരുന്നു പെൺകുട്ടിയെ വിവാഹത്തിന് നിർബന്ധിച്ചത്. അമ്മ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയതിനെതുടർന്നാണ് വിവാഹത്തതിന് സമ്മതിച്ചത്. കല്യാണം കഴിഞ്ഞ ശേഷം ഭർത്താവിനോടൊപ്പം അമ്മ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ എത്തിയപ്പോൾ അവിടെ നിന്നും പുറത്തെത്തി സുഹൃത്തിനോട് വിവരങ്ങൾ പറഞ്ഞു. തുടര്‍ന്ന് സുഹൃത്തിന്റെ വീട്ടുകാരുടെ സഹായത്തോടെ വാര്‍ഡ് കൗണ്‍സിലര്‍മാരെ അറിയിക്കുകയും പെണ്‍കുട്ടി വനിതാ സെല്ലില്‍ വിളിക്കുകയും ചെയ്തു. എന്നാൽ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചിട്ടില്ല എന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.
Post Your Comments