ജോദ്പുര്‍: വളരെ ചെറുപ്പത്തില്‍ തന്നെ ജീവിതം നഷ്ടമാകുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഒറ്റയ്ക്ക് പൊരുതുകയാണ് രാജസ്ഥാനില്‍ 29 കാരിയായ കൃതി ഭര്‍തി. നാലു വര്‍ഷത്തിനിടെ 900 ശൈശവ വിവാഹങ്ങളാണ് കൃതി ഇടപെട്ട് മുടക്കിയത്. ഇത്തരത്തിലുള്ള കുട്ടികളെ സംരക്ഷിക്കുന്നതിന് ‘സാര്‍തി’ എന്ന പേരില്‍ ഒരു ട്രസ്റ്റും തുടങ്ങിയിട്ടുണ്ട്. നിരവധി പെണ്‍കുട്ടികളാണ് കൃതിയുടെ സംരക്ഷണയില്‍ കഴിയുന്നത്. പെണ്‍കുട്ടികളെ കൂടാതെ ആണ്‍ കുട്ടികളെയും ഇവര്‍ സംരക്ഷിക്കുന്നുണ്ട്.
മാതാപിതാക്കളെ എതിര്‍ത്ത് വീടുവിട്ടിറങ്ങുന്ന പെണ്‍കുട്ടികളും കൃതിയെ തേടി എത്താറുണ്ട്. ഇത്തരത്തില്‍ ഇറങ്ങി വരുന്ന പെണ്‍കുട്ടികളുടെ വീട്ടിലെത്തി അവരുടെ മാതാപിതാക്കളെ ശൈശവ വിവാഹത്തിനെതിരെ ബോധവല്‍ക്കരിക്കാന്‍ കൃതി ശ്രമിക്കാറുണ്ട്. ചിലര്‍ അത് മനസിലാക്കും. എന്നാല്‍ മറ്റ് ചിലര്‍ കൃതിയെ ഇറക്കിവിടുകയാണ് ചെയ്യുന്നത്. ചിലര്‍ കൃതിക്കെതിരെ കേസ് നല്‍കുകയും ചെയ്യും. ഇതിനെതിരെയെല്ലാം പൊരുതി കുട്ടികളെ സംരക്ഷിക്കുക മാത്രമാണ് കൃതിയുടെ ലക്ഷ്യം.
Post Your Comments