Latest NewsKeralaNews

ഭര്‍ത്താവിന്റെ മാതാപിതാക്കളെ കൊന്ന യുവതി പിടിയില്‍

പാലക്കാട്: കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിന്റെ മാതാപിതാക്കളെ കൊന്ന യുവതി അറസ്റ്റില്‍. ആര്‍മി ഉദ്യോഗസ്ഥന്‍ സ്വാമിനാഥന്‍ (75), ഭാര്യ പ്രേമകുമാരി (63) എന്നിവരെയാണ് ഷീജ കൊന്നത്. സംഭവത്തില്‍ ഷീജയുടെ സുഹൃത്തും മങ്കരയില്‍ സ്ഥിരതാമസക്കാരനുമായ എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശി സദാനന്ദനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷീജയ്ക്കും കേസില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ഏഴോടെ പാല്‍ വില്പനയ്‌ക്കെത്തിയ അയല്‍ക്കാരി രാജലക്ഷ്മിയാണ് കൊലപാതകം ആദ്യമറിയുന്നത്. പാല്‍പാത്രം സ്ഥിരം വയ്ക്കുന്ന സ്ഥലത്ത് കണ്ടില്ല. അവര്‍ വീടിന്റെ പിന്നില്‍ പോയി നോക്കിയപ്പോള്‍ മരുമകള്‍ ഷീജയെ (35) വായ മൂടിയും കൈകള്‍ കെട്ടിയ നിലയിലും കണ്ടെത്തി.

തുടര്‍ന്ന് ഇവര്‍ വിവരം അറിയച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ സ്വാമിനാഥന്റെ സഹോദരന്‍ ചന്ദ്രനും നാട്ടുകാരുമാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. സ്വാമിനാഥനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും വയറ്റില്‍ വെട്ടിയുമാണ് കൊലപ്പെടുത്തിയത്. പ്രേമകുമാരിയെ തലയിണകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഐ.ജി എം.ആര്‍.അജിത് കുമാര്‍ അറിയിച്ചു.

സദാനന്ദനും ഷീജയും ചേര്‍ന്ന് പ്ലാന്‍ ചെയ്ത് കൊല നടത്തുകയായിരുന്നുവെന്നാണ് പറയുന്നത്. കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ ഷീജയുടെ ദേഹത്ത് പാടുകളൊന്നും ഉണ്ടായിരുന്നില്ല. കൊല നടന്ന സമയത്ത് ഷീജയുടെ മൊബൈലില്‍ സദാനന്ദന്‍ വിളിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button