തിരൂര്‍•ആര്‍.എസ്.എസ് മണ്ഡലം ശാരീരിക് ശിക്ഷന്‍ പ്രമുഖും കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതിയുമായ ബിപിന്‍ (24) കൊല്ലപ്പെട്ടകേസുമായി ബന്ധപ്പെട്ട് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വധത്തിന് സഹായം ചെയ്തു കൊടുത്തതിന് എസ്.ഡി.പി.ഐ പ്രവര്‍ത്തകയും കേസിലെ മുഖ്യപ്രതിയുമായ എടപ്പാള്‍വട്ടം ലത്തീഫിന്റെ ഭാര്യയുമായ ശാഹിദ ആണ് അറസ്റ്റിലായത്.
കൊലപാതകത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നുവെന്നും ഇത് മറച്ചുവച്ചു എന്നതുമാണ് ശാഹിദയ്ക്കെതിരെയുള്ള കുറ്റം. കൊല്ലപ്പെടുന്നതിന് മുന്‍പ് വിപിന് നേരെ നേരത്തേയുണ്ടായ മൂന്ന് വധശ്രമം നടത്തിയ സംഘം ഇവരുടെ വീട്ടിലാണ് താമസിച്ചത്. ആഗസ്റ്റ് 24 ന് ജോലിയ്ക്കായി ബൈക്കില്‍ വീട്ടില്‍ നിന്നിറങ്ങിയ ബിപിനെ തിരൂര്‍ ബിപി അങ്ങാടി പുളിഞ്ചോട്ടില്‍ വച്ച് ആറംഗസംഘം വെട്ടിക്കോലപ്പെടുത്തുകയായിരുന്നു.
Post Your Comments