Latest NewsIndiaNews

റേഷന്‍കാര്‍ഡില്‍ വീണ്ടും പിശക്: ഫോട്ടോ സിനിമാ നടിയുടേത്

സേലം: റേഷന്‍ കാര്‍ഡില്‍ തെറ്റ് വരുന്നത് ഇതാദ്യമല്ല. ഇതിനുമുന്‍പും പല തെറ്റുകളും വന്നിട്ടുണ്ട്. ഇവിടെ റേഷന്‍ കാര്‍ഡിലെ ഫോട്ടോ കണ്ടാണ് വീട്ടമ്മ ഞെട്ടിയത്. സേലം സ്വദേശിയായ സരോജ തന്റെ റേഷന്‍ കാര്‍ഡ് നോക്കിയപ്പോള്‍ കണ്ടത് തന്റെ ഫോട്ടോവിനു പകരം കാജല്‍ അഗര്‍വാളിന്റെ ഫോട്ടോ. റേഷന്‍ കാര്‍ഡ് ലഭിച്ചപ്പോള്‍ കാര്‍ഡു തന്നെ മാറിപ്പോയി എന്നാണ് ആദ്യം വിചാരിച്ചത്.

എന്നാല്‍ വിലാസവും ബാക്കി കാര്യങ്ങളും തന്റെതാണെന്ന് കണ്ടെത്തിയപ്പോഴാണ് തെറ്റ് മനസ്സിലായത്. തമിഴ്‌നാട് സര്‍ക്കാര്‍ ഈ അടുത്തായി വിതരണം ചെയ്ത സ്മാര്‍ട് പിഡിഎസ് കാര്‍ഡിലാണ് വീട്ടമ്മയുടെ ഫോട്ടോയ്ക്ക് പകരം കാജല്‍ അഗര്‍വാളിന്റെ ഫോട്ടോ നല്‍കിയത്. റേഷന്‍ കാര്‍ഡ് തയ്യാറാക്കി നല്‍കാനായി ഏല്‍പ്പിച്ച കമ്പനിക്ക് തെറ്റു പറ്റിയതാണെന്നും ഉടന്‍തന്നെ കാര്‍ഡ് മാറ്റി നല്‍കുമെന്നും ഗവണ്‍മെന്റ് അറിയിച്ചു.

ഇതിന്റെ പേരില്‍ ഇവര്‍ക്ക് അരിയും മറ്റ് കാര്യങ്ങളും മുടങ്ങില്ലെന്നും അധികൃതര്‍ പറഞ്ഞു. സരോജത്തിന്റെ മാത്രമല്ല അടുത്തുള്ള വീട്ടിലെ സ്ത്രീയുടെയും ഫോട്ടോ അവരുമായി യാതൊരു സാദൃശ്യവുമില്ലാത്തതാണ്. ഈ കാര്‍ഡുമായി എങ്ങനെയാണ് ഇവര്‍ റേഷന്‍ വാങ്ങിക്കാന്‍ പോകേണ്ടതെന്ന് സരോജത്തിന്റെ ബന്ധുക്കള്‍ ചോദിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button