ലാഹോര്‍: ഭീകരാക്രമണം തളര്‍ത്തിയ പാകിസ്ഥാന്‍ ക്രിക്കറ്റിന് ഇത് ആശ്വാസത്തിന്റെ നാളുകളാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ പാകിസ്ഥാന്റെ മണ്ണില്‍ ക്രിക്കറ്റിനായി അണി നിരക്കുന്നു. ലോക ഇലവന്റെ ബാനറിലാണ് താരങ്ങള്‍ ഇറങ്ങുന്നത്.
ഏറെ നാളിന് ശേഷം പാക് മണ്ണില്‍ ഇറങ്ങുന്ന താരങ്ങള്‍ക്ക് ക്രിക്കറ്റ് ലോകത്തിന്റെ പിന്തുണയുണ്ടെങ്കിലും പാകിസ്ഥാന്‍ ആരാധകര്‍ നിരാശയിലാണ്. കാരണം മറ്റൊന്നുമല്ല, ലോക ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല എന്നത് തന്നെ. ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിയും ക്യാപ്റ്റന്‍ കൂള്‍ ധോണിയുമെങ്കിലും ടീമില്‍ ഉണ്ടാവേണ്ടതായിരുന്നുവെന്നും അല്ലാതെ എന്ത് ലോക ടീമെന്നുമാണ് പാകിസ്ഥാന്‍ ആരാധകര്‍ ചോദിക്കുന്നത്.
ലോക ഇലവനില്‍ ഞങ്ങള്‍ നിങ്ങളെ മിസ് ചെയ്യുന്നു എന്ന് ഉയര്‍ത്ത് പിടിച്ചു നില്‍ക്കുന്ന പാകിസ്ഥാന്‍ ആരാധകരുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലസിസ് നായകനായ ലോക ഇലവനില്‍ ലോകത്തെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളുണ്ട്. ഇന്ത്യന്‍ താരങ്ങളുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന പാകിസ്ഥാന്‍ മുന്‍ താരം ഷാഹിദ് അഫ്രീദിയും ഇന്ത്യന്‍ അസാന്നിദ്ധ്യത്തെ കുറിച്ചുള്ള പരിഭവം മറച്ചു വച്ചില്ല. ഇന്ത്യന്‍ കളിക്കാര്‍ കൂടി ഉണ്ടെങ്കില്‍ മാത്രമെ ലോക ടീം പൂര്‍ണമാകുകയുള്ളൂവെന്നും ഇവരുടെ അസാന്നിദ്ധ്യം നിരാശാജനകമാണെന്നും അഫ്രീദി പ്രതികരിച്ചു.
Post Your Comments