Latest NewsnewsKeralaNews

നടിയെ ആക്രമിച്ച കേസിൽ കോടതിയുടെ വിമർശനങ്ങളെക്കുറിച്ച് അറിയില്ലെന്ന് പോലീസ്

കൊച്ചി : നടിയെ ആക്രമിച്ചകേസിൽ കോടതിയുടെ വിമർശനങ്ങളെക്കുറിച്ചു അറിയില്ലെന്ന് ആലുവ റൂറൽ എസ്‌ പി എ.വി. ജോർജ്. മാധ്യമങ്ങളിൽ കണ്ട അറിവുമാത്രമേയുള്ളൂയെന്നും അന്വേഷണത്തിൽ വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിൽ കഴിഞ്ഞ ദിവസം സംവിധായകൻ നാദിർഷയുടെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് പി.ഉബൈദിൻ്റെ പരാമർശങ്ങൾ. അന്വേഷണം രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാകുമോ എന്നുള്ളത് അന്വേഷണ ഉദ്യോഗസ്ഥൻ പറയണമെന്നും. തിരക്കഥ പോലെയാണ് കേസ് നീളുന്നതെന്നും പരാമർശമുണ്ടായി . കൂടാതെ കേസിൻ്റെ തീരുമാനം അറിയിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്‌തു .

 സുനിൽകുമാറിൻ്റെ പുതിയ വെളിപ്പെടുത്തൽ മാധ്യമങ്ങൾ പുതിയ ചർച്ചയാക്കിയെടുത്തെന്നും കുറ്റപത്രം കൊടുത്ത കേസിൽ എങ്ങനെയാണ് ഒന്നാം പ്രതിയെ വീണ്ടും ചോദ്യം ചെയ്യുന്നതെന്നും.അന്വേഷണം ആരെയെങ്കിലും തൃപ്തിപ്പെടുത്താനാകരുതെന്നും, കൂടുതൽ വാർത്തകളും ചർച്ചകളും അതിരുവിട്ടാൽ കോടതിക്ക് ഇടപെടേണ്ടിവരുമെന്നും പരാമർശങ്ങളുണ്ടായി.എന്നാൽ അന്വേഷണം രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് ഡി.ജി.പി. കോടതിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button