KeralaCinemaMollywoodLatest NewsNewsEntertainment

‘ദിലീപിന്റെ പേര് മനസ്സിൽ നിന്ന് വെട്ടാൻ സമയമായിട്ടില്ല’: ഇപ്പോഴും കുറ്റാരോപിതൻ മാത്രമാണെന്ന് രഞ്ജിത്ത്

കോഴിക്കോട്: ദിലീപിന്റെ പേര് മനസ്സിൽ നിന്ന് വെട്ടാൻ സമയമായിട്ടില്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഇപ്പോഴും കുറ്റാരോപിതർ മാത്രമാണെന്നും രഞ്ജിത്ത് പറഞ്ഞു. കുറ്റവാളിയെന്ന് കോടതി വിധിച്ചാൽ മനസ്സിൽ നിന്ന് ഏറെ വേദനയോടെ ദിലീപിന്റെ പേര് വെട്ടുമെന്നും, ഇപ്പോൾ അത് ചെയ്യില്ലെന്നും അദ്ദേഹം പറയുന്നു.

‘ഫിയോക് വേദിയിൽ ദിലീപിനെ കണ്ടത് അപ്രതീക്ഷിതമായാണ്. സംഘടനാ ചെയർമാൻ ആണെന്ന് അറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കിലും സ്വീകരണച്ചടങ്ങിൽ പങ്കെടുക്കുമായിരുന്നു’, രഞ്ജിത്ത് പ്രമുഖ ചാനലിനോട് വ്യക്തമാക്കി.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് വിചാരണക്കോടതിയിലിരിക്കുമ്പോഴും ഫോണിൽ ഉപയോ​ഗിച്ചു എന്ന കണ്ടെത്തൽ ​ഗുരുതരമെന്ന് പ്രോസിക്യൂഷൻ നിരീക്ഷിച്ചു. സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമുണ്ടായെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. കഴിഞ്ഞദിവസം പുറത്തുവന്ന ഫോറൻസിക് പരിശോധനയിലാണ് മെമ്മറി കാർഡ് വിവോ ഫോണിൽ ഉപയോ​ഗിച്ചെന്ന വിവരം പുറത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button