കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിയെ സമീപിച്ച ദിലീപ് പറഞ്ഞ ചില നിർണായകമായ കാര്യങ്ങൾ കേരളത്തിലെ പൊതുമനഃസാക്ഷി അറിഞ്ഞിരിക്കേണ്ടതാണെന്ന് അഭിഭാഷക അനില ജയൻ. ആറു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദ്ദേശമുണ്ടായിട്ടും ഈ കേസ് മുന്നോട്ട് കൊണ്ടുപോവുകയാണെന്ന് അഭിഭാഷക തന്റെ ഫേസ്‌ബുക്ക് പേജിലൂടെ വ്യക്തമാക്കി. ദിലീപ് സുപ്രീം കോടതിയിൽ പറഞ്ഞിരിക്കുന്ന അഞ്ച് കാര്യങ്ങളാണ് കേരളം അറിഞ്ഞിരിക്കേണ്ടത്. അത് എന്തൊക്കെയെന്ന് അഭിഭാഷക വ്യക്തമാക്കുന്നു.
1. ഒരു പീഡനക്കേസിന്റെ അന്വേഷണം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കണം എന്ന കേന്ദ്രസർക്കാർ നിർദ്ദേശമുള്ള രാജ്യമാണ് നമ്മുടേത്. ആ നാട്ടിലാണ് ആറു വർഷമായി എങ്ങുമെത്താതെ നടിയെ ആക്രമിച്ച കേസ് ഇഴഞ്ഞുനീങ്ങുന്നത്. 29.11.2019ൽ ആറു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദ്ദേശമുണ്ടായിട്ടും ഈ കേസിന്റെ അന്വേഷണം പിന്നെയും ഇഴച്ചുകൊണ്ടുപോയത് 2 വർഷവും 8 മാസവുമാണ്.
2. അന്വേഷിക്കാൻ സമയം കിട്ടാതിരുന്നാൽ സത്യം അറിയാൻ കഴിയുമോ എന്ന് സംശയിക്കുന്നവരുണ്ടെങ്കിൽ ഒരു കാര്യം മനസിലാക്കുക നാല് തവണയാണ് അന്വേഷണം പൂർത്തിയാക്കാനുള്ള സമയ പരിധി ഹൈക്കോടതി നീട്ടി നൽകിയത്.
3. അന്വേഷണം പൂർത്തിയാക്കാനുള്ള ദിവസത്തിന്റെ തലേന്ന് മറ്റൊരു ഹർജിയുമായി കേസ് വൈകിപ്പിക്കാൻ അതിജീവിത തന്നെ രംഗത്തെത്തി. കോടതിക്ക് മാത്രമറിയാവുന്ന കാര്യങ്ങൾ വെച്ച് ഹർജി കൊടുക്കാൻ ഈ വിവരങ്ങൾ അവർക്ക് ആരാണ് ചോർത്തി നൽകുന്നത്? അല്ലെങ്കിൽ തന്നെ അന്വേഷണം പൂർത്തിയാക്കുന്നതിന്റെ തലേന്ന് അങ്ങനെയൊരു ഹർജി നൽകി വീണ്ടും കേസ് വൈകിപ്പിക്കാൻ ഇവർ ശ്രമിക്കുന്നത് എന്തിനാണ്?
4. ഈ കേസിന്റെ ആദ്യ ഘട്ടം മുതൽ അന്നത്തെ DGP യായ സെൻകുമാർ പറയുന്നുണ്ട് അന്വേഷണ ഉദ്യോഗസ്ഥ സത്യസന്ധമായല്ല പ്രവർത്തിച്ചതെന്ന്! അത് വ്യക്തമാക്കുന്ന ഗൂഡലോചനയാണ് പിന്നീട് കണ്ടത്. ദിലീപിന്റെ മുൻഭാര്യക്കുള്ള വ്യക്തി വൈരാഗ്യവും അവർക്ക് അന്വേഷണ സംഘതലവയോടുള്ള അടുപ്പവും ഈ കേസിലെ നിർണ്ണായക ഗൂഡലോചനയാണ്.
5. ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആക്രമിക്കപ്പെട്ടു എന്ന് പറയുന്ന ദൃശ്യങ്ങളിൽ നടി പറയുന്നതും കോടതിയിൽ പ്രോസീക്യൂഷൻ പറയുന്നതും രണ്ട് കാര്യങ്ങളാണ് എന്നുള്ളതാണ്. ബാക്കി വായിക്കുന്നവരുടെ യുക്തിക്കു വിടുന്നു.
അനില ജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
Post Your Comments