ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ ഉപയോഗിച്ച് വ്യക്തികളെ അധിക്ഷേപിയ്ക്കുന്നതിനോട് യോജിയ്ക്കുന്നില്ലെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ഇന്‍റര്‍നെറ്റില്‍ പലപ്പോഴും വരുന്നത് പ്രകോപനപരവും വ്യക്തിഹത്യ നടത്തുന്നതുമായ കാര്യങ്ങളാണ്. ഇത്തരം പ്രവണതയെ ആര്‍.എസ്.എസ് പിന്തുണയ്ക്കുന്നില്ല.
ജനങ്ങളോട് വിവേചനം കാണിക്കുന്നതിനെയും അംഗീകരിക്കുന്നില്ല. ഏകതയാണ് നാടിന്റെ ലക്ഷ്യം. ആര്‍.എസ്.എസ് ഇന്ത്യയില്‍ 1.70 ലക്ഷം സേവന പദ്ധതികള്‍ വിവിധ മേഖലകളിലായി നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഘ്പരിവാര്‍ സംഘടനകള്‍ ബി.ജെ.പിയുടെ കാര്യത്തിലോ ബി.ജെ.പി സംഘ്പരിവാറിന്റെ കാര്യത്തിലോ ഇടപെടാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യാ കേസിലെ കോടതിവിധി എന്തായാലും അംഗീകരിയ്ക്കുമെന്നും മോഹൻ ഭാഗവത് പറഞ്ഞു.
Post Your Comments