KeralaLatest NewsNewsIndiaInternationalGulf

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

1.രാജ്യത്തിന്റെ 71-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തി. 

രാവിലെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയതിനുശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്, ഗുര്‍ചരണ്‍ കൗര്‍, എച്ച്.ഡി.ദേവഗൗഡ, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, അരുണ്‍ ജയറ്റ്‌ലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെമ്പാടും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്‌. 54 മിനിട്ട് മാത്രമായിരുന്നു ഇത്തവണ പ്രധാനമന്ത്രിയുടെ പ്രസംഗം. സ്വാതന്ത്ര്യ സമരസേനാനികള്‍ സ്വപ്‌നം കണ്ട ഇന്ത്യ 2022 ല്‍ സാക്ഷാത്കരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ നമ്മള്‍ ഒറ്റക്കല്ലെന്നും നിരവധി രാജ്യങ്ങള്‍ നമുക്കൊപ്പമിന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം വിശ്വാസത്തിന്റെ പേരിലുള്ള അക്രമം രാജ്യത്ത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാക് അധീന കശ്മീരില്‍ മിന്നലാക്രമണം നടത്തിയ സൈനികരെ പ്രധാനമന്ത്രി അനുമോദിക്കുകയും ചെയ്തു.

2.സ്വാതന്ത്ര്യദിനത്തില്‍ പാക് സൈറ്റുകളില്‍ കടന്നാക്രമിച്ച് ഇന്ത്യന്‍ ഹാക്കര്‍മാര്‍.

ഓഗസ്റ്റ് 14ന് പാകിസ്താന്റെ സ്വാതന്ത്ര്യദിനത്തിലായിരുന്നു ഹാക്കര്‍മാരുടെ ആക്രമണം.അഞ്ഞൂറോളം പാക് സൈറ്റുകളിലാണ് ഇന്ത്യന്‍ ഹാക്കര്‍മാര്‍ ആക്രമണം നടത്തിയത്. ഈ സൈറ്റുകളില്‍ ഹാക്കര്‍മാര്‍ ഇന്ത്യാ അനൂകൂല ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിരോധ വകുപ്പ്, കാലാവസ്ഥ വ്യതിയാന വകുപ്പ്, പ്രവിശ്യാ ഏകോപന വകുപ്പ്, ജല-ഊര്‍ജ്ജ വകുപ്പ്, വിവര സാങ്കേതിക വകുപ്പ് എന്നീ പാക് മന്ത്രാലയങ്ങളുടെ സൈറ്റുകളാണ് പ്രധാനമായും ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. 2016ലും ഇന്ത്യന്‍ ഹാക്കര്‍മാര്‍ വ്യാപകമായി പാക് സര്‍ക്കാര്‍ സൈറ്റുകള്‍ അക്രമിച്ചിരുന്നു. എന്നാല്‍ പാക് സര്‍ക്കാര്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

3.പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്ന് ആര്‍.എസ്.എസ്. നേതാവ് മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തി.

പാലക്കാട് മൂത്താന്തറ കര്‍ണ്ണകിയമ്മന്‍ സ്‌കൂളിലാണ് രാവിലെ മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയത്. രാഷ്ട്രീയ നേതാക്കള്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് ചട്ടലംഘനമായതിനാല്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ക്ക്, ജില്ലാ കളക്ടര്‍ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. വിലക്കുണ്ടായിരുന്നതിനാല്‍ ജില്ലാ പോലീസ് മേധാവി അടക്കം ആരും പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുത്തില്ല. സ്‌കൂളില്‍ നടന്ന ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് തന്നെ പകര്‍ത്തിയിട്ടുണ്ട്. ചട്ട ലംഘനമാകുമെന്ന് അറിയിപ്പ് നല്‍കിയിട്ടും പതാക ഉയര്‍ത്തിയ സാഹചര്യത്തില്‍ സംഘടിപ്പിച്ചവര്‍ക്കും മോഹന്‍ ഭഗവത് അടക്കമുള്ളവര്‍ക്കുമെതിരെ കേസെടുക്കാന്‍ സാധ്യതയുണ്ട്.

4.അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയ പി സി ജോര്‍ജിനെതിരെ ആക്രമണത്തിനിരയായ നടി മുഖ്യമന്ത്രിയ്‌ക്ക് കത്തയച്ചു. 

പി.സി.ജോര്‍ജ് അങ്ങേയറ്റം അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കന്ന സാഹചര്യത്തിലാണ് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തയച്ചത്. പി.സി.ജോര്‍ജ് നടത്തിയ പ്രസ്താവനകളെ തുടര്‍ന്ന് രാഷ്‌ട്രീയ സമുദായ നേതാക്കന്മാരും പ്രതിക്ക് അനുകൂലമെന്നോണമുള്ള പ്രസ്താവനകള്‍ പുറപ്പെടുവിച്ചതും നടി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്താവനകള്‍ കേസിന്റെ വിധിയെ ബാധിക്കുമെന്നും മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നുമാണ് നടി പ്രധാനമായും കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

5.സം​സ്​​ഥാ​ന​ത്തെ മു​ഴു​വ​ൻ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ലും സി.​സി.​ടി.​വി ക്യാമ​റകള്‍ സ്​​ഥാ​പി​ക്കു​ന്നു.

പൊ​ലീ​സ് സ്​​റ്റേ​ഷ​നു​കളിലെ ദൃശ്യങ്ങള്‍ തത്സമയം, ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ഓഫി​സ്, തി​രു​വ​ന​ന്ത​പു​ര​ത്തെ പൊ​ലീ​സ്​ ഹെ​ഡ്​​ക്വാ​ർ​ട്ടേഴ്​​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ഭ്യ​മാ​കു​ന്ന ത​ര​ത്തി​ലു​ള്ള ക്യാ​മ​റ​ക​ളും മ​റ്റു​സം​വി​ധാ​ന​ങ്ങ​ളു​മാ​ണ്​​ സ്​​റ്റേ​ഷ​നു​ക​ളി​ൽ ​ഒരു​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല, ഈ ഓ​ഫി​സു​ക​ളി​ൽ നി​ന്ന്​ എ​ല്ലാ​ സ്​​റ്റേ​ഷ​നു​കളിലെയും ക്യാ​മ​റ​ക​ൾ നി​യ​ന്ത്രി​ക്കാ​നു​മാ​കും. സു​ര​ക്ഷ ശ​ക്​​ത​മാ​ക്കു​ന്ന​തി​​നും സേ​നാം​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​വും പെ​രു​മാ​റ്റ​വും നി​രീ​ക്ഷി​ക്കു​ന്ന​തി​നു​മാ​ണ്​ ക്യാ​മ​റ​ക​ൾ സ്​​ഥാ​പി​ക്കു​ന്ന​ത്. 1.83 കോ​ടി രൂ​പ​യാ​ണ്​ പ​ദ്ധ​തി​ക്ക്​ ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മൂ​ന്നു​വ​ർ​ഷം​വ​രെ വാ​റ​ന്റിയുള്ള അ​ത്യാ​ധു​നി​ക ക്യാ​മ​റ​ക​ളാ​ണ്​ 239​ സ്​​റ്റേ​ഷ​നു​ക​ളി​ൽ സ്​​ഥാ​പി​ക്കു​ന്ന​ത്.

വാര്‍ത്തകള്‍ ചുരുക്കത്തില്‍

1.ഇന്ത്യന്‍ ദേശീയതയില്‍ വിഷം ചേര്‍ക്കാനുള്ള ശ്രമം തടയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അഴിമതിയുടെ ചെളിക്കുണ്ടില്‍ അകപ്പെട്ട കാഴ്ച്ച ആശാസ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

2.സ്വാതന്ത്ര്യ ദിനാഘോഷത്തിലെ പൊലീസ് മെഡല്‍ദാന ചടങ്ങ് ഡി.ജി.പി ജേക്കബ് തോമസ് ബഹിഷ്കരിച്ചു. മെഡല്‍ വാങ്ങാന്‍ സ്ഥലത്തെത്താതിരുന്നതിന്റെ കാരണം ജേക്കബ് തോമസ് ഇനിയും വ്യക്തമാക്കിയിട്ടില്ല.

3.ദേശീയ പതാകയ്ക്ക് മുകളില്‍ താമരപ്പൂ; ചേര്‍ത്തല റെയില്‍വെ സ്റ്റേഷനിലെ സ്വാതന്ത്ര്യ ദിനാഘോഷം വിവാദത്തില്‍.

4.പുതിയ ഇന്ത്യ’യിൽ വേണ്ടത് അനുകമ്പയും സമത്വവും സഹകരണവുമാണെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി

5.അതിരപ്പിള്ളി പദ്ധതിക്ക് വനഭൂമി വിട്ടുനല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ.രാജു. പദ്ധതി നടപ്പിലാക്കാന്‍ വനം വകുപ്പിനോട് ആലോചിക്കണമെന്നും സമവായമുണ്ടെങ്കിലേ പദ്ധതി നടപ്പിലാക്കാനാകൂവെന്നും മന്ത്രി പറഞ്ഞു.

6.നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ നശിപ്പിച്ചിട്ടില്ലെന്ന് പൊലീസ്. കൃത്യത്തിന് ഉപയോഗിച്ച ഫോൺ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണെന്നും ഫോൺ നശിപ്പിച്ചെന്ന അഭിഭാഷകരുടെ മൊഴി വിശ്വസിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു.

7.സൗമ്യ കേസുമായി ബന്ധപ്പെട്ടുണ്ടായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വിവാദത്തില്‍ ഡോ. ഉന്മേഷ് കുറ്റക്കാരനല്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. പ്രതിഭാഗത്തിന്റെ കൈയില്‍ നിന്ന് പണം വാങ്ങി ഉന്മേഷ് അവിഹിത നേട്ടം ഉണ്ടാക്കി എന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

8.അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവരെ പിടികൂടി നാടുകടത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. ഇത്തരത്തില്‍ നാടുകടത്തപ്പെടുന്നവര്‍ക്ക് പത്ത് വര്‍ഷത്തേക്ക് സൗദിയിലേക്ക് തിരിച്ചു വരുന്നതിന് വിലക്ക് ഏര്‍പ്പെടുത്താനും തീരുമാനം.

9.സിയേറ ലിയോണിലെ പേമാരിയിലും മണ്ണിടിച്ചിലിലും 300ലേറെപ്പേര്‍ മരിച്ചു. തിങ്കളാഴ്ച രാവിലെ ആറിനാണ് തലസ്ഥാനമായ ഫ്രീടൗണിനടുത്ത് മണ്ണിടിച്ചിലുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button