1.സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനെ വിലക്കിയ സംഭവത്തില്‍ വിശദീകരണമാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്
കേരള ചീഫ് സെക്രട്ടറിയോടാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയത്. ഇത് സംബന്ധിച്ച് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടിയത്. പരാതിക്കാരന് മറുപടി നല്‍കണമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് ആര്‍എസ്എസ് ദേശീയ അധ്യക്ഷന്‍ മോഹന്‍ ഭഗവത് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് പാലക്കാട്ടെ എയ്ഡഡ് സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയത്. ആര്‍എസ്എസ് ആഭിമുഖ്യമുളള മാനെജ്മെന്റിന്റെ നിയന്ത്രണത്തിലുളള പാലക്കാട് മുത്താന്തറ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ചടങ്ങുകള്‍ നടന്നത്.
2.200 രൂപ നോട്ടുകള്‍ എടിഎമ്മുകളിൽ എത്താൻ വൈകും.
പുതുതായി ഇറങ്ങിയ 200 രൂപയുടെ നോട്ട് എടിഎമ്മുകളിൽ എത്താൻ വൈകുമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്. 200 രൂപ നോട്ടുകളുടെ നീളത്തിൽ വ്യത്യാസമുണ്ട്. അതിനാൽ എടിഎം മെഷീനുകൾ ഇതിനായി പുനർസജ്ജീകരിക്കേണ്ടിവരും. നിലവിൽ രാജ്യത്ത് രണ്ടു ലക്ഷത്തിലധികം എടിഎമ്മുകൾ ഉണ്ട്. മൂന്നു മുതൽ നാലുവരെ കസെറ്റുകളാണ് എടിഎം മെഷീനുകളിൽ ഉള്ളത്. പുതിയ കസെറ്റ് സജ്ജീകരിച്ചാൽ മാത്രമേ 200 രൂപ നോട്ടുകൾ എടിഎമ്മുകളിൽ ഉപയോഗിക്കാൻ കഴിയൂ. കുറഞ്ഞത് ഒരാഴ്ച എങ്കിലും ഈ മാറ്റത്തിനും തുടർന്നുള്ള പരിശോധനകൾക്കും വേണ്ടിവരും.
3.ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ അംഗങ്ങളാകണമെങ്കില്‍ ഇനി ചൈനീസ് ഭാഷയായ മാന്‍ഡാരിന്‍ പഠിക്കണം.
90,000 ത്തോളം അംഗങ്ങളാണ് ഐടിബിപിയിലുള്ളത്. എന്നാല്‍ നിലവില്‍ ഐടിബിപിയിലെ 150 ഓഫീസര്‍മാര്‍ക്കു മാത്രമാണ് ചൈനീസ് ഭാഷ അറിയാവുന്നത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്നിടങ്ങളിലാണ് ഐടിബിപി അംഗങ്ങള്‍ക്ക് ജോലി ചെയ്യേണ്ടി വരുന്നത്. അതുകൊണ്ടു തന്നെ ഓരോ അംഗങ്ങളും ചൈനീസ് ഭാഷകള്‍ പഠിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. ചൈനീസ് സൈനികരുമായി ദിവസേന ആശയവിനിമയം നടത്തേണ്ടി വരാറുണ്ട്. അവരുടെ ഭാഷ മനസ്സിലാക്കാന്‍ സാധിക്കുന്നത് ആശയ വിനിമയത്തിനിടെ ഉണ്ടാകുന്ന തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ സഹായിക്കും’ ഐടിബിപി അധികൃതര്‍ പറയുന്നു.
4.‘മരണത്തിന്റെ നഴ്സ്’ മരുന്നു കുത്തിവച്ച് ചെയ്തത് 90 കൊലകൾ
രണ്ടു വർഷം മുൻപ് രണ്ടു രോഗികളെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായ പുരുഷ നഴ്സ് കുറഞ്ഞതു 90 പേരെ എങ്കിലും കൊന്നിട്ടുണ്ടെന്ന നിഗമനത്തിലാണ് ഇപ്പോള്‍ ജർമൻ പൊലീസ്. നീൽസ് ഹോഗ്, മാരകമായ മരുന്നു നൽകി രണ്ടു രോഗികളെ കൊന്നതായി തെളിഞ്ഞതോടെയാണ് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടത്. 130 പേർ ക്ലിനിക്കിൽ വൈദ്യസഹായം തേടി എത്തിയിരുന്നു. ഇവരിൽ 130 പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു പരിശോധിച്ചപ്പോഴാണ് ഇതില്‍ 90 എണ്ണവും കൊലപാതകമാണെന്നു തെളിഞ്ഞത്. ഹൃദയസ്തംഭനം ഉണ്ടാകുന്ന മരുന്നു കുത്തിവയ്ക്കുകയാണു പ്രതി ചെയ്തിരുന്നത്. കുത്തിവച്ച ശേഷം രോഗിയെ രക്ഷിക്കാനായി ശ്രമങ്ങള്‍ നടത്തും. തുടർന്ന് രക്ഷപ്പെട്ടാൽ ബന്ധുക്കളുടെ മുന്നിൽ ഹോഗ് ‘ദൈവതുല്യ’നാകും. ഇത് ആവർത്തിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ഇത്രയേറെ രോഗികൾ കൊല്ലപ്പെട്ടത്.
വാര്‍ത്തകള്‍ ചുരുക്കത്തില്‍
1.മന്‍ കീ ബാത്തില്‍ ഓണാഘോഷത്തെ വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓണം കേരളത്തിന്റെ സമൃദ്ധമായ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും സ്നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സന്ദേശം പകരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
2.ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ദിലീപ് ജയിലില്‍ തുടരും. മൂന്നാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈകോടതി തള്ളുന്നത്.
3.നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരേ പോലീസ് സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ എല്ലാ തെളിവുകളും ഉണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹറ. 90 ദിവസത്തിനുള്ളില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കും.
4.സ്വാശ്രയ മെഡിക്കൽ മാനേജ്മെന്‍റുകളും സര്‍ക്കാരും ഒത്തുകളിച്ചുവെന്ന വാദവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിലെ സുപ്രീം കോടതി വിധി സംബന്ധിച്ച് സർക്കാർ ഉടൻ പുനപരിശോധനാ ഹർജി നൽകണമെന്നും പ്രതിപക്ഷ നേതാവ്.
5.ട്വിറ്ററില്‍ അരങ്ങേറ്റം കുറിച്ചു പിന്നീട് സോഷ്യല്‍ മീഡിയയുടെ വിഷയ സൂചികയായി മാറിയ ഹാഷ്ടാഗിന് പത്തു വയസ്സ്. പൌണ്ട് ചിഹ്നം പുറത്തിറങ്ങിയത് 2007ല്‍ ആണ്.
6.ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ആശ്രമത്തിൽ വൻ ആയുധ ശേഖരം കണ്ടെത്തി. സോണിപതിലെ കേന്ദ്രത്തില്‍നിന്ന് ലാത്തിയടക്കം നിരവധി ആയുധങ്ങളാണ് പൊലീസ് കണ്ടെടുത്തത്.
7.ഹയര്‍ സെക്കന്‍ഡറിയില്‍ പുതിയ അധ്യാപക നിയമനത്തിന് ഒരു ബാച്ചില്‍ കുറഞ്ഞത് 50 കുട്ടികള്‍ വേണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. 2014-15 വര്‍ഷം അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും ബാച്ചുകള്‍ക്കും അധ്യാപക തസ്തിക സൃഷ്ടിച്ച് ഇറക്കിയ ഉത്തരവിലാണ് പുതിയ നിബന്ധന.
8.മഹാരാഷ്ട്രയില്‍ നാഗ്പൂര്‍-മുംബൈ തുരന്തോ എക്‌സ്പ്രസ് പാളം തെറ്റി. നിരവധി പേര്‍ക്ക് പരിക്ക്. കഴിഞ്ഞ പത്ത് ദിവസത്തിനിടെയുണ്ടാകുന്ന നാലാമത്തെ ട്രെയിനപകടമാണിത്.
9.കടലില്‍ നിന്ന് നിഗൂഢമായ മൂടല്‍ മഞ്ഞ് ; ശ്വാസതടസം മൂലം ലണ്ടനില്‍ നിരവധി പേര്‍ ആശുപത്രിയില്‍. മൂടല്‍മഞ്ഞിന്റെ പ്രഭാവം കൂടുതലായി അനുഭവപ്പെട്ട ബര്‍ലിങ് ഗ്യാപ് ബീച്ചില്‍ വിനോദത്തില്‍ ഏര്‍പ്പെട്ടവരാണ് കൂടുതലും ചികിത്സ തേടി ആശുപത്രിയിലെത്തിയത്.
10. ബലാത്സംഗ കേസില്‍ സിബിഐ കോടതി 20 വര്‍ഷം തടവു ശിക്ഷയ്ക്കു വിധിച്ച ഗുര്‍മിത് റാം റഹീം സിങ്ങിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സന്യാസിമാരുടെ സമരം. റാം റഹീം സിങ്ങിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പിടിച്ചും മുദ്രാവാക്യം വിളിച്ചുമാണ് സന്യാസിമാര്‍ പ്രതിഷേധിച്ചത്.
Post Your Comments