മാനന്തവാടി: തന്റെ കളഞ്ഞു പോയ പഴ്സ് തപാലില്‍ ലഭിച്ചപ്പോള്‍ ഉടമ ഒന്നു സന്തോഷിച്ചു . എന്നാൽ അതിനുള്ളിലെ കുറിപ്പ് ഒന്ന് ഞെട്ടിച്ചു. മകളുടെ ചോറൂണിനു ജോർജിയയിൽനിന്നു നാട്ടിലെത്തിയ കണിയാരം ചന്ദ്രാമ്പിള്ളി സി.എസ്. സന്തീഷിനാണ് നഷ്ടമായ പഴ്സ് തപാലിൽ ലഭിച്ചത്. എന്നാൽ അതിലെ പണം എടുത്ത ശേഷം പഴ്സിൽ ഒരു കുറിപ്പ് വെച്ചിരുന്നു. പണം ഞാന്‍ എടുത്തിട്ടുണ്ട്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായ സമയത്താണ് താങ്കളുടെ പഴ്സ് കളഞ്ഞുകിട്ടുന്നത്. അഡ്രസ് എടുക്കുന്നു എന്നെങ്കിലും പണം തിരിച്ചു തരാം. എന്ന് സാമ്പത്തിക പരാധീനന്’ എന്നായിരുന്നു കുറിപ്പ്.
ജോർജിയയിലെ ജോലി സംബന്ധമായ കാർഡുകൾ, എടിഎം കാർഡ്, നാട്ടിലെ മൂന്നു ബാങ്കുകളിലെ എടിഎം കാർഡുകൾ, ഡ്രൈവിങ് ലൈസൻസ് എന്നിവയെല്ലാം തിരികെ കിട്ടിയ സന്തോഷത്തിലാണ് പഴ്സിന്റെ ഉടമ. പറശിനിക്കടവ് ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ തൊക്കിലങ്ങാടിയിൽ വച്ചാണ് സന്തീഷിന് പഴ്സ് നഷ്ടമായത്.
Post Your Comments