ന്യൂഡല്‍ഹി: നഷ്ടമായ പേഴ്സ് പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം ഉടമയെ തേടി തിരികെ എത്തി. ഡൽഹി സ്വദേശിയായ ഗുര്‍പ്രീത് സിങ്ങിനാണ് തന്റെ പഴ്സ് തിരികെ ലഭിച്ചത്. പഴ്സും അതിനോടൊപ്പം രസകരമായ കത്തും തനിക്ക് ലഭിച്ചത് ഫേസ്ബുക്കിലൂടെ ഗുർമീത് തന്നെയാണ് പങ്കുവെച്ചത്. മാര്‍ച്ച് 15ന് ഡല്‍ഹി മെട്രോയില്‍ സെന്‍ട്രല്‍ സെക്രട്ടറിയേറ്റില്‍ നിന്നും ലാജ്പത് നഗറിലേക്കുളള യാത്രാമധ്യേയാണ് ഗുര്‍പ്രീതിന് തന്റെ പഴ്സ് നഷ്ടപ്പെട്ടത്. ഉടന്‍ തന്നെ മെട്രോ സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പഴ്സ് തിരികെ ലഭിച്ചില്ല.
Read Also: വിദ്യാര്‍ത്ഥിനികള്‍ക്ക് ചാവേര്‍ പരിശീലനം നല്കിയ അധ്യാപകന് ജീവപര്യന്തം
തുടർന്ന് മാര്‍ച്ച് 26-ന് തപാല്‍ വഴ ഗുര്‍പ്രീതിനെ തേടി ഒരു പാഴ്സല്‍ എത്തുകയായിരുന്നു. നോയിഡ സ്വദേശിയായ സിദ്ധാര്‍ത്ഥ് മെഹ്ത എന്നയാളാണ് പാഴ്സല്‍ അയച്ചത്. പേഴ്സിനോടൊപ്പമുണ്ടായിരുന്ന കത്തി ‘ഡല്‍ഹി മെട്രോയില്‍ നിന്നാണ് നിങ്ങളുടെ പഴ്സ് ലഭിച്ചത്. ഈ കത്തിനൊപ്പം പഴ്സും അയക്കുന്നു. സഹോദരാ, അടുത്ത തവണ പഴ്സ് നന്നായി സൂക്ഷിക്കണം’, എന്നായിരുന്നു എഴുതിയിരുന്നത്. കൂടെ പുഞ്ചിരിക്കുന്ന ഒരു സ്മൈലിയും ഇതിനോടൊപ്പമുണ്ടായിരുന്നു. സിദ്ധാര്‍ത്ഥിന് നന്ദി അറിയിച്ച് ഗുര്‍പ്രീത് ഉടന്‍ തന്നെ ഫേസ്ബുക്കിൽ ഇക്കാര്യം പോസ്റ്റ് ചെയ്യുകയും ചെയ്തു.
Post Your Comments