ടോക്കിയോ: പണം സൂക്ഷിച്ചുവെക്കാന്‍ പലതരത്തിലുള്ള പഴ്‌സുകള്‍ നാം കണ്ടിട്ടുണ്ട്. പലപല ആകൃതിയിലും നിറത്തിലും ഉള്ളവ. മുത്തുകളും കല്ലുകളും പിടിപ്പിച്ച് അലങ്കരിച്ചവ. ലൗവ് ഷേപ്പിലും ആനയുടെയും പന്നിയുടെയും പൂച്ചക്കുട്ടിയുടെയും രൂപത്തിലുള്ളവ. എന്നാല്‍, ജപ്പാനിലെ ഒരു ഡിജെ ഉണ്ടാക്കിയ കോയിന്‍ പഴ്‌സ് കണ്ട് അന്തം വിട്ടിരിക്കുകയാണ് സൈബര്‍ ലോകം. ഒരു കോയിന്‍ പഴ്‌സില്‍ എന്താണ് ഇത്ര അത്ഭുതപ്പെടാന്‍ എന്ന് ചോദിച്ചാല്‍ അതിന്റെ ആകൃതി തന്നെയാണ് കാരണം. മനുഷ്യന്റെ വായുടെ ആകൃതിയിലാണ് ഈ പഴ്‌സ് നിര്‍മ്മിച്ചിരിക്കുന്നത്. നാണയം ഇടാനായി രണ്ടു ചുണ്ടുകളും കൈകൊണ്ട് തുറക്കണം. നാണയം ഇട്ടുകഴിയുമ്പോള്‍ ചുണ്ടുകള്‍ പതിയെ അടയ്ക്കാം. ഒരു പുരുഷന്റെ മൂക്കിന് താഴേക്കുള്ള മുഖമാണ് കോയിന്‍ പഴ്‌സിനുള്ളത്. വായ തുറന്നാല്‍ പല്ലുകളും മുഖത്ത് നേര്‍ത്ത കുറ്റിരോമങ്ങളും ഉണ്ട്.
വളരെ വ്യത്യസ്തമായ കോയിന്‍ പഴ്‌സാണിതെന്നത് ശരി തന്നെ. പക്ഷേ ആളുകള്‍ക്ക് ഈ കോയിന്‍ പഴ്‌സ് അത്ര ദഹിച്ചിട്ടില്ല. മോശം പ്രതികരണങ്ങളാണ് ലഭിക്കുന്നതില്‍ ഏറെയും. രണ്ടുമാസം കൊണ്ടാണ് കോയിന്‍ പഴ്‌സ് ഈ ഡിജെ പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഇത് വില്‍പ്പനക്കല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
人肉小銭入れ作りました pic.twitter.com/k6SIDETWD5
— doooo (@44doooo) June 1, 2019
Post Your Comments