KeralaLatest NewsNews

ഒടുവിൽ ഭക്തിമാർഗ്ഗത്തിലൂടെ സി.പി.എം മന്ത്രിയും; കണ്ണനെ വണങ്ങിയും പുഷ്പാഞ്ജലി കഴിച്ചും ഗുരുവായൂരിൽ ഭക്തർക്കൊപ്പം

ഗുരുവായൂർ: അഷ്ടമി രോഹിണി ദിനത്തിൽ കണ്ണനെ തൊഴാൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂരിൽ. കണ്ണനെ വണങ്ങിയും പുഷ്പാഞ്ജലി കഴിച്ചും കണ്ണന്മാരെ ലാളിച്ചും മന്ത്രി ഗുരുവായൂരിൽ ഒരു പകലാണ് ചിലവഴിച്ചത്.

ഒടുവിൽ ഭക്തിമാർഗ്ഗത്തിലൂടെ സി.പി.എം മന്ത്രിയും എത്തി. കസവുമുണ്ടും വേഷ്ടിയുമണിഞ്ഞ്, ചന്ദനകുറിയിട്ട് അദ്ദേഹം ഗുരുവായൂരപ്പനെ തൊഴുതശേഷം കാണിക്കയിട്ടു. വീട്ടുകാരുടെ എല്ലാവരുടെ പേരിലും പുഷ്പാഞ്ജലിയും കഴിപ്പിച്ചു.

ചൊവാഴ്ച രാവിലെ 9 നു അദ്ദേഹം പ്രസാദ ഊട്ടുപന്തലിൽ ഭദ്രദീപം തെളിയിച്ചു. തുടർന്നാണ് ക്ഷേത്രദർശനം നടത്തിയത്. അദ്ദേഹം ഭാഗവത സപ്താഹം നടക്കുന്ന ആധ്യാത്മിക ഹാളും സന്ദർശിച്ചു. ഭഗവതാചാര്യൻ മേച്ചേരി പരമേശ്വരൻ നമ്പുതിരി കാൽക്കൽ തൊഴാൻ കുമ്പിട്ടപ്പോൾ അദ്ദേഹം വിലക്കി. തുടർന്ന് അദ്ദേഹം കുറെ നേരം അവിടെ എറിഞ്ഞ് നാമജപം കേട്ടു.

ക്ഷേത്ര മതിലിലെ ചുമർചിത്രങ്ങളുടെ നേത്രോന്മീലനം മന്ത്രി നിർവഹിച്ചു. കൂടാതെ അദ്ദേഹം നിറപറ വച്ച് നെൻമിനി ക്ഷേത്രത്തിൽ നിന്നുള്ള കൃഷ്ണ-ബാലരാമന്മാരെ വരവേറ്റു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button