ഒരു വര്‍ഷത്തിനിടെ ഏറ്റവും വില കൂടിയ ഭക്ഷ്യവസ്തു വേറൊന്നുമല്ല, നമ്മുടെ സ്വന്തം വെളിച്ചെണ്ണ തന്നെ. കഴിഞ്ഞ വര്‍ഷം ഓണത്തിന് വെളിച്ചെണ്ണയുടെ വില ലിറ്ററിന് 125 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ ലിറ്ററിന് 225 ആയി.
എന്നാല്‍ കഴിഞ്ഞ ഓണത്തിന് ശേഷം വില താഴ്ന്നിരുന്നു. എങ്കിലും ഇപ്പോള്‍ പതിവ് തെറ്റിച്ച് വില ഓരോ ദിവസവും കുതിക്കുകയാണ്. ഇനിയുമുയരുമെന്നാണ് വിപണിയിലെ വിദഗ്ധരുടെ അഭിപ്രായം. വിലക്കയറ്റത്തിന് പ്രധാനമായി പറയുന്ന കാരണങ്ങള്‍ ഇവയൊക്കെയാണ്.
ഉണക്ക് ബാധിച്ച് തേങ്ങ ഉത്പാദന കുറവ്, വിദേശങ്ങളിലേക്കുള്ള തേങ്ങ കയറ്റുമതിയുടെ വര്‍ധനവ്, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ അമിത ആവശ്യകത, േകരഫെഡിന്റെ കുറഞ്ഞ ഇടപെടല്‍, തുടങ്ങിയവയാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. കേരഫെഡ് സംഭരിച്ച തേങ്ങ തീര്‍ന്നു വരികയാണ്. അതിനാല്‍ വില അല്പമെങ്കിലും കുറഞ്ഞ കേര വെളിച്ചെണ്ണ അധികം താമസിയാതെ വിപണിയില്‍ നിന്നും ഇല്ലാതാകും.
Post Your Comments