കൊച്ചി: സംസ്ഥാനത്ത് പച്ചക്കറികൾക്ക് തീ വില. വിപണിയിൽ തക്കാളിയ്ക്ക് തിങ്കളാഴ്ച മൊത്തവില 58 രൂപ മുതൽ 60 വരെ ആയി. അത്യാവശ്യ പച്ചക്കറികൾ ഉൾപ്പെടെ പലതും പൊള്ളുന്ന വിലയിലേക്ക് നീങ്ങി.
Also Read : പല്ലിന് ആരോഗ്യവും നിറവും വര്‍ദ്ധിപ്പിക്കാൻ..!!
എറണാകുളം മാർക്കറ്റിൽ തിങ്കളാഴ്ച സവാളയുടെ മൊത്ത വില 35 രൂപ ആയി. ചെറുകിട മേഖലയിൽ വിറ്റത് 40 രൂപക്ക്. ഉരുളക്കിഴങ്ങ് മൊത്തവില 25 രൂപയിൽനിന്ന് 30 രൂപയിൽ എത്തി. ചെറുകിട മേഖലയിൽ ഉരുളക്കിഴങ്ങ് വിൽക്കുന്നത് 40 രൂപക്ക്. രണ്ടാഴ്ച മുമ്പ് ഒരു ചാക്ക് ഉരുളക്കിഴങ്ങ് 1200 രൂപക്ക് വിറ്റിരുന്നത് ഇപ്പോൾ 1900 രൂപയിൽ എത്തി. ഉള്ളി മൊത്ത വില 25-30 രൂപയിൽ നിന്ന് 35-40 രൂപക്ക് മേൽത്തരം ഇനത്തിന് വില ഉയർന്നു. എല്ലാ വിപണികളിലും പുതിയ വിലയിലാണ് പച്ചക്കറി നൽകുക. കനത്ത മഴ നാശം വിതച്ചതോടെയാണ് പച്ചക്കറി വില ഉയരുന്നത്.
Post Your Comments