ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന ഇറക്കുമതി കുറയ്ക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ധന ഉല്‍പ്പാദനം ഇന്ത്യയില്‍ തന്നെ നടത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനുള്ള പദ്ധതികളും കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്. ബാക്കി വരുന്ന പാചക എണ്ണയില്‍ നിന്നും ബയോ ഡീസല്‍ നിര്‍മ്മിക്കാനാണ് ഇപ്പോള്‍ ശ്രമം.
ALSO READ: സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഭാരത് പെട്രോളിയം കോര്പ്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് എന്നീ മൂന്ന് റിട്ടെയിലര്മാരെ ഉപയോഗിച്ച് പാചക എണ്ണയെ ബയോ ഡീസല്‍ ഇന്ധനങ്ങളാക്കി മാറ്റാനാണ് ശ്രമം. ഇതിനായി 100 നഗരങ്ങളിലെ ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും കാന്റീനില്‍ നിന്ന് ഉപയോഗ ശേഷമുള്ള പാചക എണ്ണ വാങ്ങിക്കുമെന്ന് ഓയില്‍ മന്ത്രി ധര്‍മ്മേന്ദ്രപ്രധാനും പറഞ്ഞു.
ALSO READ: ശശി തരൂര്‍ എം.പി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു : ഇത്തവണ വിവാദമായിരിക്കുന്നത് മോര്‍ഫ് ചെയ്ത ചിത്രം
പ്രതിവര്‍ഷം ഇന്ത്യയില്‍ 27 ബില്യണ്‍ ലിറ്റര്‍ പാചക എണ്ണ ഉപയോഗിക്കുന്നതായാണ് കണക്ക്. അതില്‍ 1.4 ബില്യണ്‍ ലിറ്റര്‍ ബയോ ഡീസല്‍ ഉല്പാദിപ്പിക്കാന് ശേഖരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. അസംസ്കൃത എണ്ണ ഉപഭോക്താക്കളില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ആഭ്യന്തര ഉല്‍പ്പാദനവും ബദല്‍ ഇന്ധനങ്ങളുടെ കൂടുതല്‍ ഉപയോഗവും വഴി 2022ഓടെ വിദേശ ഇന്ധന ഇറക്കുമതി 10 ശതമാനം കുറയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Post Your Comments