
രാജ്യത്ത് പാചക എണ്ണയുടെ വിലയിടിയുന്നു. റിപ്പോർട്ടുകൾ പ്രകാരം, പാമോയിൽ, സൂര്യകാന്തി, സോയാബീൻ, കടുക് എന്നീ എണ്ണകളുടെ വില 15 രൂപ മുതൽ 20 രൂപ വരെ കുറയുമെന്നാണ് വിലയിരുത്തൽ. രാജ്യത്ത് ഏർപ്പെടുത്തിയ ഇറക്കുമതി- കയറ്റുമതി നിയന്ത്രണങ്ങളാണ് പാചക എണ്ണയുടെ വില കുറയാൻ കാരണം. കൂടാതെ, ലോകത്ത് ഏറ്റവും കൂടുതൽ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
പാചക എണ്ണയുടെ അനുബന്ധ ഉൽപ്പന്നങ്ങളുടെ വില കുറയാൻ സാധ്യതയുണ്ട്. ന്യൂഡിൽസ്, കേക്ക്, ബിസ്ക്കറ്റ്, സോപ്പ്, ഷാംപൂ തുടങ്ങിയവയുടെ വില കുറയാനാണ് സാധ്യത. പാചക എണ്ണ വിൽപ്പനയിലെ പ്രമുഖ ബ്രാൻഡുകളായ ഫോർച്യൂൺ, അദാനി വിൽമർ, ധാര, മദർ ഡയറി, ഫ്രീഡം, ജെമിനി എന്നിവ വില കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Post Your Comments