Latest NewsNewsIndia

സുഷമ സ്വരാജിന്റെ നയതന്ത്ര തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി; ഫാ.ടോം ഉഴന്നലിന്റെ മോചനം

ന്യൂഡല്‍ഹി: സുഷമ സ്വരാജിന്റെ നയതന്ത്ര തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി. മോസുളില്‍നിന്ന് ഐ.എസ്. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 30 ഇന്ത്യന്‍തൊഴിലാളികളുടെ മോചനവും യെമെനില്‍നിന്ന് തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനവും മോദി സർക്കാരിന്റെ മാറ്റ് കൂട്ടാൻ സഹായിച്ചു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നിരന്തരമായ ഇടപെടല്‍ രണ്ട് വിഷയങ്ങളിലും തുടക്കംമുതല്‍ ഉണ്ടായിരുന്നു.

പ്രശ്‌നമേഖലകളില്‍നിന്ന് മലയാളി നഴ്‌സുമാരെയും ഫാ. അലക്‌സിസ് പ്രേം ഉള്‍പ്പെടെയുള്ളവരെയും മോചിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാൽ ഇന്ത്യന്‍ തൊഴിലാളികളുടെയും ഫാ.ഉഴുന്നാലിലിന്റെയും രക്ഷ അനന്തമായി നീണ്ടുപോയി. ഫാ. ഉഴുന്നാലിലിനെ യെമെനിലെ ഏദനില്‍നിന്ന് 2016 ഏപ്രിലിലാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. എവിടേക്കാണ് കൊണ്ടുപോയതെന്ന് അറിയാതെ സര്‍ക്കാരും ഔദ്യോഗിക സംവിധാനങ്ങളും ഇരുട്ടില്‍ പരതുന്നതിനിടയിലും മന്ത്രി സുഷമാ സ്വരാജ് പ്രതീക്ഷയുടെ സൂചനകളാണ് നിരന്തരം നല്‍കിയത്. ഒരിക്കല്‍പോലും അവര്‍ പ്രതീക്ഷ കൈവിട്ടതുമില്ല.

ഇന്ത്യയുടെ നയതന്ത്ര കാര്യാലയങ്ങള്‍ പ്രശ്‌നമേഖലയായതിനാല്‍ യെമെനില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. കൂടാതെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം ദുഷ്‌കരമായിരുന്നു. ഇന്ത്യ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി സഹായംതേടി വിവിധ രാജ്യങ്ങളെ സമീപിച്ചു. കേരളത്തില്‍നിന്നുള്ള അംഗങ്ങള്‍ പാര്‍ലമെന്റിനകത്തും പുറത്തും ഉഴുന്നാലിലിന്റെ മോചനവിഷയം ഉന്നയിച്ചു.

സുഷമ പാര്‍ലമെന്റില്‍ ഫാ.ടോമിന്റെ മോചനത്തിനായി ആവുന്നതെല്ലാം ചെയ്യുമെന്ന് രണ്ടുവട്ടം പ്രസ്താവന നടത്തി. പ്രധാനമന്ത്രിയും താനും യെമെനുമായി ബന്ധമുള്ള രാജ്യങ്ങളിലെ ഭരണാധികാരികളുമായി ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button