ന്യൂഡല്‍ഹി: കേരള ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയിലേക്കുള്ള യാത്രാനുമതി നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ്. അനുമതി നല്‍കാത്തത് പ്രോട്ടോക്കോള്‍ പ്രശ്നം മൂലമാണ്. മന്ത്രിയേക്കാള്‍ താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുമായാണ് ചര്‍ച്ച നിശ്ചയിച്ചിരുന്നത്. ഇത് രാജ്യത്തിന്റെ അന്തസ്സിന് നിരക്കുന്നതല്ലെന്നും വി.കെ സിംഗ് പറഞ്ഞു.
ടൂറിസവുമായി ബന്ധപ്പെട്ട പരിപാടിക്ക് കടകംപള്ളി സുരേന്ദ്രന് ചൈനാ യാത്രയ്ക്ക് അനുമതി കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചത് വിവാദമായിരുന്നു. കാരണം വിശദീകരിക്കാതെയായിരുന്നു അനുമതി നിഷേധിച്ചത്. വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിരുന്നു.
Post Your Comments