കീവ്: ഉക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥിയ്‌ക്ക് വെടിയേറ്റു. കീവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റത്. വാർത്ത കേന്ദ്രമന്ത്രി സ്ഥിരീകരിച്ചു. രക്ഷാ ദൗത്യത്തിനായി പോളണ്ടിലെത്തിയ കേന്ദ്രമന്ത്രി ജനറൽ വികെ സിംഗ് ആണ് വാർത്ത സ്ഥിരീകരിച്ചത്. വിദ്യാര്‍ഥിയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
‘കീവിൽ ഇന്ത്യയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയ്‌ക്ക് വെടിയേറ്റതായി റിപ്പോർട്ടുകളുണ്ട്. വിദ്യാർത്ഥിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുദ്ധമുണ്ടായാൽ ബുള്ളറ്റ് ആരുടേയും മതത്തേയും ദേശീയതേയും നോക്കില്ല’ എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. അതേസമയം, വിദ്യാർത്ഥിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
ഉക്രൈനിലെ റഷ്യൻ ആക്രമണം ഒമ്പതാം ദിനവും തുടരുകയാണ്. ഒഡേസ പിടിച്ചെടുക്കാനായി കൂടുതൽ റഷ്യൻ സൈന്യമെത്തുമെന്നാണ് റിപ്പോർട്ട്. ഉക്രൈൻ തലസ്ഥാനമായ കീവിലും പ്രധാനനഗരമായ ഖാർഖീവിലും റഷ്യ വ്യോമാക്രമണങ്ങൾ തുടരുകയാണ്. കീവിനെ ലക്ഷ്യം വെച്ചുള്ള ക്രൂസ് മിസൈൽ തകർത്തെന്ന് യുക്രൈൻ സൈന്യം അവകാശപ്പെട്ടു.
Post Your Comments