Latest NewsIndiaNews

ഒരുലക്ഷം കമ്പനി ഡയറക്ടര്‍മാര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഒരുലക്ഷം കമ്പനി ഡയറക്ടര്‍മാരെ അയോഗ്യരാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കടലാസ് കമ്പനികളുമായി ബന്ധം പുലര്‍ത്തുന്നവര്‍ക്കെതിരെയാണ് നടപടി. കള്ളപ്പണത്തിന്റെ പോരാട്ടം എന്നനിലയിലാണ് നടപടി.

ബിനാമി ഇടപാടുകള്‍ക്കുള്ളതെന്ന സംശയത്തില്‍ രണ്ട് ലക്ഷം കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതിനുപിന്നാലെയാണ് പുതിയ നടപടി. പരിശോധനയില്‍ കമ്പനി നിയമപ്രകാരം 1,06,578 ഡയറക്ടര്‍മാരെ അയോഗ്യരാക്കാന്‍ തീരുമാനിച്ചതായി ധനമന്ത്രാലയം പറയുന്നു.

മൂന്നു വര്‍ഷമായി റിട്ടേണുകള്‍ നല്‍കാതിരിക്കുകയോ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ കൈമാറാതിരിക്കുകയോ ചെയ്യുന്ന ഡയറക്ടര്‍മാരെ അയോഗ്യരാക്കുന്നതിനു പുറമെ അഞ്ചുവര്‍ഷത്തേക്ക് കമ്പനികളുടെ ഡയറക്ടര്‍ പദവി വഹിക്കുന്നതില്‍നിന്ന് വിലക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button