
പുതിയ റെക്കോർഡ് സ്വന്തമാക്കി ബുഗാട്ടി ഷിറോണ്‍. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത കൈവരിച്ച പ്രൊഡക്ഷന്‍ കാര്‍ എന്ന റെക്കോര്‍ഡാണ് ബുഗാട്ടി ഷിറോണ്‍ സ്വന്തമാക്കിയത്. ഫോര്‍മുല വണ്‍ ഡ്രൈവര്‍ യുവാന്‍ പാബ്ലോ മൊണ്‍ടോയയാണ് റെക്കോര്‍ഡിലേക്ക് ബുഗാട്ടി ഷിറോണിനെ നയിച്ചത്. മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത കൈവരിച്ചതിന് ശേഷം തിരികെ പൂജ്യം വേഗതയിലെത്താൻ പെട്ടെന്ന് തന്നെ ഷിറോണിന് സാധിച്ചു. 2018-ല്‍ ഷിറോണിന്റെ ടോപ് സ്പീഡിനെ ലോകത്തിന് മുൻപിൽ അവതരിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
0 – 400 km/h (249 mph) in 32.6 seconds #Chiron pic.twitter.com/XvYRYRIuo2
— Bugatti (@Bugatti) 8 September 2017
Post Your Comments