Latest NewsKeralaNews

അഖില ഹാദിയയായ സംഭവം: പുതിയ ആവശ്യവുമായി കെ.പി.ശശികല

കോട്ടയംഅഖില കേസിൽ മുസ്ലിം ലീഗിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ആവശ്യപ്പെട്ടു . ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാൻ ഭരണഘടന നൽകുന്ന അവകാശം ദുരുപയോഗം ചെയ്താൽ അത് പുനപരിശോധിക്കണമെന്നും അവര്‍ കോട്ടയത്ത് പറഞ്ഞു.

മുസ്ലിം ലീഗിന് അഖില കേസിലുള്ള പങ്ക് അന്വേഷിക്കണം. അഖില മതംമാറി ഹാദിയയായ കേസ് അട്ടിമറിക്കാന്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ശ്രമിക്കുന്നതായും അവര്‍ ആരോപിച്ചു.

വടക്കൻ പറവൂരിൽ നടത്തിയ പ്രസംഗത്തിൽ തനിക്ക് ബോധ്യമുള്ള കാര്യങ്ങളാണ് സംസാരിച്ചത്. ചില മാധ്യമങ്ങള്‍ ബോധപൂർവ്വമാണ് പ്രസംഗം വളച്ചൊടിച്ചത്. വിഷയത്തിൽ വി ഡി സതീശൻ കളിക്കുന്നത് വോട്ടിനുവേണ്ടിയുള്ള നാടകമാണെന്നും ശശികല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button