
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഉടന്‍ തന്നെ വിമാനം വാങ്ങണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവ്. തിരക്കേറിയ ഷെഡ്യൂള്‍ ഉള്ളപ്പോള്‍ വേഗം യാത്ര ചെയ്യുന്നതിനായാണ് വിമാനം വാങ്ങണമെന്ന ആവശ്യം കപില്‍ ദേവ് ഉന്നയിച്ചത്. വിദേശരാജ്യങ്ങളില്‍ നിരവധി കായിക ടീമുകള്‍ ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ഉദാഹരണമായി പറഞ്ഞാണ് കപിലിന്റെ നിര്‍ദേശം.
ബിസിസിഐ നന്നായി പണം സമ്പാദിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ സ്വന്തമായി വിമാനം വാങ്ങാം. ഇത് സമയ ലാഭം ഉണ്ടാക്കുകയും ടീം ഇന്ത്യയുടെ ദിനചര്യകള്‍ എളുപ്പമുള്ളതാക്കുകയും ചെയ്യും. ബോര്‍ഡ് അത് മനസ്സിലാക്കണം. അഞ്ച് കൊല്ലം മുമ്പേ ചെയ്യേണ്ടതായിരുന്നു ഇതെന്നും കപില്‍ദേവ് പറഞ്ഞു.
അമേരിക്കയില്‍ ഉയര്‍ന്ന ഗോള്‍ഫ് കളിക്കാര്‍ സ്വന്തം എയര്‍ക്രാഫറ്റുകളിലാണ് സഞ്ചരിക്കുന്നത്. അതുകൊണ്ട് സാധ്യമായ കളിക്കാരെല്ലാം സ്വന്തമായി എയര്‍ക്രാഫ്റ്റ് വാങ്ങണമെന്നും കപില്‍ദേവ് പറയുന്നു.
Post Your Comments