Latest NewsIndiaNews

ഒരു ദിവസം ഒന്നിലധികം പേരുമായി ലൈംഗികസുഖം തേടിയിരുന്ന ഗുര്‍മീതിന് സ്വയംഭോഗത്തിന് പോലും മാര്‍ഗമില്ല : അമിത ലൈംഗികാസക്തിയെ തുടര്‍ന്ന് ആള്‍ദൈവം വെട്ടിലായി

 

ചണ്ഢീഗഡ്: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ഗുര്‍മീതിനെ കുറിച്ച് ഞെട്ടിക്കുന്നതും അമ്പരപ്പിക്കുന്നതുമായ വിവരങ്ങളാണ് ജയിലിനകത്തും നിന്നും പുറത്തേയ്ക്ക് വരുന്നത്. ഇപ്പോള്‍ പുറത്തു വന്ന വിവരം ഗുര്‍മീതിന്റെ അമിത ലൈംഗികാസക്തിയെ കുറിച്ചാണ്.

ഒരു ദിവസം ഒന്നിലധികം പേരുമായി ലൈംഗിക സുഖം തേടിയിരുന്ന ഗുര്‍മീത് എന്ന ആള്‍ദൈവത്തിന് സ്വയം ഭോഗത്തിനു പോലും മാര്‍ഗമില്ലാതെ വിഷമിക്കുകയാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ജയിലിലെത്തി ഗുര്‍മീതിനെ പരിശോധിച്ച ഡോക്ടര്‍മാരാണ് ആള്‍ ദൈവത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. അമിത ലൈംഗികാസക്തിക്കായി ഗുര്‍മീത് മരുന്നുകള്‍ ഉപയോഗിച്ചിരുന്നതായി നേരത്തെ തന്നെ വ്യക്തമായിരുന്നു.

ഓസ്‌ട്രേലിയയയില്‍ നിന്നുമാണ് ലൈംഗിക ഉത്തേജക മരുന്നുകള്‍ ഇയാള്‍ ഇറക്കുമതി ചെയ്തിരുന്നത്. ഒരു ദിവസം ഒന്നിലധികം പേരുമായി ലൈംഗിക സുഖം തേടുന്നതിന് ഈ മരുന്നുകള്‍ ഇയാളെ സഹായിച്ചിരുന്നുവത്രേ. ഗുര്‍മീത് അമിത ലൈംഗിക ആസക്തിയുള്ളയാളാണെന്ന് ഡോക്ടര്‍മാര്‍ക്ക് പരിശോധനയില്‍ വ്യക്തമായി.

പരിശോധനയില്‍ ഗുര്‍മീത് വളരെ പരിക്ഷീണനും ഉത്കണ്ഠാകുലനുമായി കാണപ്പെട്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ലൈംഗിക തൃപ്തി ലഭിക്കാത്തതിനെ തുടര്‍ന്ന് ഗുര്‍മീത് അസ്വസ്ഥനാണെന്നും അതിന് ചികിത്സ ആരംഭിച്ചുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഗുര്‍മീതിനെ ചികിത്സിക്കുക വെല്ലുവിളിയാണെന്നാണ് അവരുടെ അഭിപ്രായം. ഗുര്‍മീത് ലഹരിമരുന്നിന് അടിമയാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button