ന്യൂഡല്‍ഹി: ഫാ.ടോം ഉഴന്നാലില്‍ മോചിതനായ സംഭവത്തില്‍ സന്തോഷം പ്രകടിപ്പിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ട്വീറ്റിലൂടെയായിരുന്നു സുഷമയുടെ പ്രതികരണം. ഫാ. ടോം ഉഴുന്നാലില്‍ മോചിതനായ സംഭവത്തില്‍ സന്തോഷമുണ്ടെന്നായിരുന്നു സുഷമയുടെ ട്വീറ്റ്. ഫാ.ടോം ഉഴന്നാലിന്റെ മോചന വാര്‍ത്ത കേന്ദ്രവിദേശകാര്യ മന്ത്രാലായം സ്ഥീകരിച്ചു. ഫാ. ടോം ഒമാന്‍ വിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. മോചനത്തെക്കുറിച്ച് ഇന്ത്യന്‍ എംബസിക്ക് അറിവുണ്ടായിരുന്നില്ല. ഒമാന്‍ സര്‍ക്കാര്‍ അധികൃതര്‍ നേരിട്ടെത്തിയാണ് വാര്‍ത്ത സ്ഥീകരിച്ചത്.
ഇന്ന് രാവിലെ പ്രാദേശിക സമയം 8.50 ഓടെയാണ് ഫാ.ടോം മസ്‌കറ്റിലെത്തിയത്. ആരോഗ്യസ്ഥിതി മോശമായതിനാല്‍ അദ്ദേഹത്തിന് വിദഗ്ധ ചികിത്സ ഒമാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നല്‍കി വരികയണ്. ബുധനാഴ്ച തന്നെ അദ്ദേഹം കേരളത്തിലേക്ക് മടങ്ങുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
യെമനില്‍ നിന്നും മോചിതനായി മസ്‌കറ്റില്‍ എത്തിയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലിലിന്റെ പുതിയ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഒമാന്‍ മാധ്യമങ്ങളാണ് ചിത്രം പുറത്തുവിട്ടത്.
Post Your Comments