സന: ഐഎസ് ഭീകരുടെ തടവില്‍ കഴിഞ്ഞിരുന്ന ഫാ.ടോം ഉഴന്നാലില്‍ മോചിതനായി. ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ നിന്നുമാണ് മലയാളി വൈദികനായ ഫാ.ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. മോചതിനായ ഫാ.ടോം ഒമാനിലെ മസ്കറ്റില്‍ എത്തി. യെമനിലെ തടവറയിലായിരുന്ന അദ്ദേഹത്തെ മോചനത്തിനു ഒമാന്‍ സര്‍ക്കാര്‍ ഇടപ്പെട്ടിരുന്നു. ഇതാണ് മോചനത്തിനു വഴിതെളിഞ്ഞത്.
യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ചെയ്ത ശേഷമാണ് ഫാ.ടോമിനെ തട്ടിക്കൊണ്ടു പോയത്. 2016 മാര്‍ച്ച് നാലിനായിരുന്നു സംഭവം. പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കില്‍ വന്‍ തുക മോചനദ്രവ്യം നല്‍കണമെന്ന് ഭീകരര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സലേഷ്യന്‍ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാം. ടോം യെമനിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
Post Your Comments