തിരുവനന്തപുരം: യെമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലില്‍ മോചിതനായ സംഭവത്തില്‍ സന്തോഷം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫാ. ടോമിന്റെ മോചനം സന്തോഷകരമാണ് . കേരളത്തിലേക്ക് ഫാ.ടോം ഉഴുന്നാലിനെ കേരളത്തില്‍ എത്തിക്കുന്നതിനു എല്ലാ വിധ സഹായവും മുഖ്യമന്ത്രി വാഗ്ദാനം ചെയുന്നു. വിശ്വാസ സമൂഹത്തിന്റെയും പൊതു സമൂഹത്തിന്റെയും ആഹ്ലാദത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
യെമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിന്റെ മോചനം ഏറെ സന്തോഷകരമാണ്. ഒമാന്റെ ഇടപെടലാണ് മോചനത്തിന് വഴിതെളിയിച്ചതെന്നു മനസിലാക്കുന്നു. ഏറെ അവശനായ ഫാ. ഉഴുന്നാലില്‍ ഇപ്പോള്‍ ഒമാനില്‍ ചികിത്സയിലാണ്. കേരളത്തിലേക്ക് എത്തുന്നതിനും തുടര്‍ ചികിത്സകള്‍ക്കും അദ്ദേഹത്തിന് എല്ലാവിധം സഹായങ്ങളും ഉണ്ടാകും. അദ്ദേഹത്തിന്റെ സുരക്ഷിതമായ മടങ്ങി വരവില്‍ വിശ്വാസ സമൂഹത്തിന്റെയും പൊതു സമൂഹത്തിന്റെയും ആഹ്ലാദത്തില്‍ പങ്കുചേരുന്നു.
Post Your Comments