Latest NewsNewsIndia

സിബിസിഐയുടെയും അഭിനന്ദനം; നാളിതുവരെ ഒരു വിദേശകാര്യമന്ത്രിക്കും കിട്ടാത്ത അനുമോദനങ്ങൾ നിർലോഭം ലഭിച്ചുകൊണ്ടിരിക്കുന്ന സുഷമസ്വരാജിന്

ന്യൂഡല്‍ഹി: മലയാളിവൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി പരിശ്രമിച്ച ദേശകാര്യമന്ത്രി സുഷമാ സ്വരാജിന് കത്തോലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സി.ബി.സി.ഐ.)യുടെ അഭിനനന്ദം. സുഷമ സ്വരാജിനയച്ച കത്തിലാണ് സി.ബി.സി.ഐ. സെക്രട്ടറി ജനറല്‍ ബിഷപ്പ് തിയോദാര്‍ മസ്കരാനെ അഭിനന്ദനവും സഭയുടെ നന്ദിയും അറിയിച്ചത്. സുഷമ തന്നെയാണ് ഈ കത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

വിഷയത്തെ താത്പര്യത്തോടെ ഏറ്റെടുത്ത സുഷമയുടെ അനുകമ്പയുള്ള സ്വഭാവം തന്റെ മനസ്സില്‍തട്ടി. സുഷമയുമായി കൂടിക്കാഴ്ച നടത്തുമ്ബോഴൊക്കെ ഫാ. ടോം ഉഴുന്നാലിലിനെ ഉടന്‍ മോചിപ്പിക്കുമെന്ന് ഉറപ്പുകള്‍ ലഭിച്ചിരുന്നു. ഇന്ത്യയിലെ കത്തോലിക്കാ സഭയുടെയും അതിന്റെ രണ്ടുകോടി അംഗങ്ങളില്‍ ഓരോരുത്തരുടെയും നന്ദി അറിയിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ താങ്കള്‍ക്ക് നല്ല ആരോഗ്യം നല്‍കാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നുവെന്നും ബിഷപ്പ് തിയോദാര്‍ മസ്കരാനെ കത്തിൽ വ്യക്തമാക്കുന്നു.

2016 മാര്‍ച്ച്‌ നാലിന് യെമെനിലെ ഈഡനിലുള്ള വൃദ്ധസദനം ആക്രമിച്ചാണ് കോട്ടയം രാമപുരം സ്വദേശിയായ ഫാ.ടോം ഉഴുന്നാലിലിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.ഒന്നരവര്‍ഷമായി ഭീകരരുടെ തടവിലായിരുന്ന ഫാ. ടോം ഉഴുന്നാലില്‍ സെപ്റ്റംബര്‍ 12-നാണ് മോചിതനായത്. പത്തുദിവസത്തിനുള്ളില്‍ അദ്ദേഹം ഇന്ത്യയിലെത്തുമെന്നാണ് സൂചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button