Latest NewsKeralaNewsInternational

ഫാദര്‍ ഉഴുന്നാലില്‍ മാര്‍പാപ്പയെ കണ്ടശേഷം നാട്ടിലെത്തും

കൊച്ചി: ഭീകരര്‍ വിട്ടയച്ച മലയാളി വൈദികനായ ഫാ.ടോം ഉഴുന്നാലില്‍ മാര്‍പാപ്പയെ കണ്ടശേഷം നാട്ടിലെത്തും. സീറോ മലബാര്‍  സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഇക്കാര്യം അറിയിച്ചത്. ഫാ.ടോം ഉഴുന്നാലില്‍ വത്തിക്കാനിലേക്കാനുള്ള യാത്രയിലാണ്. അദ്ദേഹം മാര്‍പാപ്പയെ കണ്ടശേഷം ഇന്ത്യയിലെത്തും. ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിന് നിര്‍ണായകമായ ഇടപെടല്‍ നടത്തിയത് ഒമാനാണെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.

ഒമാനില്‍ നിന്ന് അദ്ദേഹം രാവിലെ തന്നെ റോമിന് തിരിച്ചു. തുടര്‍ന്ന് വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടശേഷം ഇന്ത്യയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം.ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ നിന്നുമാണ് മലയാളി വൈദികനായ ഫാ.ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. മോചതിനായ ഫാ.ടോം ഒമാനിലെ മസ്‌കറ്റില്‍ എത്തി. യെമനിലെ തടവറയിലായിരുന്ന അദ്ദേഹത്തെ മോചനത്തിനു ഒമാന്‍ സര്‍ക്കാരും വത്തിക്കാനും ഇടപ്പെട്ടിരുന്നു. ഇതാണ് മോചനത്തിനു വഴിതെളിഞ്ഞത്.

യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ചെയ്ത ശേഷമാണ് ഫാ.ടോമിനെ തട്ടിക്കൊണ്ടു പോയത്. 2016 മാര്‍ച്ച് നാലിനായിരുന്നു സംഭവം. പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കില്‍ വന്‍ തുക മോചനദ്രവ്യം നല്‍കണമെന്ന് ഭീകരര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സലേഷ്യന്‍ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാം. ടോം യെമനിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button