റിയാദ്: നാല് ഐ.എസ് ഭീകരര്‍ സൗദിയില്‍ പിടിലായി. സൗദിയുടെ തലസ്ഥാനമായ റിയാദിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് സ്ഫോടനം നടത്താനുള്ള ഐ.എസ് ഭീകരരുടെ ശ്രമം സൗദി സേന പരാജയപ്പെടുത്തി. സുരക്ഷാ സേനയാണ് ഭീകരെ പിടികൂടിയത്. പിടിലായ നാലു പേരും ഐ.എസ് ബന്ധമുള്ളവരാണ് സൗദി സുരക്ഷാ സേന അറിയിച്ചു.
രണ്ട് പേര് സ്വദേശികളും മറ്റ് രണ്ട് പേര് യമനികളുമാണെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി അറിയിച്ചു.അഹമദ് യാസിര്‍ അല്‍ കാല്‍ദി, അമ്മാര്‍ അലി മുഹമ്മദ് എന്നിവരാണ് യമന്‍ പൗരന്മാര്.
റിയാദിലെ അല്‍ റിമല്‍ ജില്ലയില്‍ വെച്ചാണ് ഇവരെ പിടികൂടിയത്.
നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഇവരുടെ കേന്ദ്രത്തില്‍നിന്നും പിടികൂടുകയും ചെയ്തു. സുരക്ഷാ കാരണത്താല്‍ മറ്റ് രണ്ട് സ്വദേശി പൗരന്മാരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments