
ഡൽഹി:സമൂഹ മാധ്യമങ്ങളെ മുൻനിർത്തി വലിയ നേട്ടങ്ങൾ കൈവരിച്ച പാർട്ടിയാണ് ബി.ജെ.പി. എന്നാൽ അടുത്തിടെ ഉണ്ടായ എതിർ പ്രചാരണങ്ങളെ നേരിടാൻ ഒരുങ്ങിയിരിക്കുകയാണ് പാർട്ടി.
ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് സമൂഹ മാധ്യമങ്ങൾ വഴി നടത്തുന്ന ട്രോൾ ആക്രമണത്തെ തടയാൻ വൻ സന്നാഹത്തോടെ ബി.ജെ.പി ഒരുങ്ങിക്കഴിഞ്ഞു. അതിനായി ഇന്ന് ഡൽഹിയിൽ നേതാക്കൾ ഒരുമിച്ചു പങ്കെടുക്കുന്ന ഒരു ശിൽപ്പശാല സങ്കടിപ്പിച്ചിരിക്കുന്നു.
കേന്ദ്ര മന്ത്രിമാരായ അരുൺ ജെയ്റ്റ്ലിയും നിർമ്മല സീതാരാമാനുമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നത്.ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയടക്കം സംസ്ഥാനത്തെ എല്ലാ പ്രമുഖ നേതാക്കളും സമൂഹ മാധ്യമങ്ങളെ കാര്യക്ഷമമായി ഉപയോഗിച്ചു പഠിക്കാൻ തയ്യാറെടുത്തിരിക്കുകയാണ്.എല്ലാ നേതാക്കളും കൃത്യമായും പങ്കെടുത്തിരിക്കണമെന്ന് അമിത് ഷാ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.
Post Your Comments