അഹമ്മദാബാദ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. നരോദപാട്യ കലാപക്കേസില്‍ പ്രതിഭാഗം സാക്ഷിയായി ഹാജരാകനാണ് ബിജെപി ദേശീയ അധ്യക്ഷനോട് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ 18ന് ഹാജരാകാനാണ് കോടതി ഉത്തരവ്. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് അമിത് ഷാ ഹാജരാകണമെന്ന് ഉത്തരവിട്ടത്.
കേസിലെ പ്രധാന പ്രതിയും മുന്‍ ഗുജറാത്ത് മന്ത്രിയുമായ മായ കോട്‌നാനിയുടെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതി ഈ ഉത്തരവ് പുറപ്പെടവിച്ചത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അമിത്ഷായെ വിസ്തരിക്കുന്നതിന് കോട്‌നാനിക്ക് കോടതി ചൊവ്വാഴ്ച വരെ സമയം അനുവദിച്ചിരുന്നു. പലതവണ ശ്രമിച്ചിട്ടും അമിത് ഷായെ ബന്ധപ്പെടാന്‍ തനിക്കായിട്ടില്ലെന്നാണ് കോട്‌നാനി കോടതിയെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് അമിത് ഷായെ വിളിച്ചുവരുത്താന്‍ കോടതി തീരുമാനിച്ചത്.
അമിത് ഷാ നിര്‍ബന്ധമായും ഹാജരാകണമെന്നാണ് കോടതി ഉത്തരവ്. ഈ ഉത്തരവ് കോട്‌നിയുടെ അഭിഭാഷകന് കൈമാറി. ഉത്തരവ് അമിത് ഷായുടെ അഹമ്മദാബാദിലെ വിലാസത്തില്‍ അയക്കാനാന്‍ കോടതി നിര്‍ദേശിച്ചു.
30 പുരുഷന്‍മാരും 32 സ്ത്രീകളും 33 കുട്ടികളുമാണ് നരോദാ പാട്യയില്‍ കൊല്ലപ്പെട്ടത്. കേസില്‍ 28 വര്‍ഷത്തേക്കാണ് കോട്‌നാനിയെ കോടതി ശിക്ഷിച്ചത്. ഗുജറാത്ത് കലാപത്തിലെ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട നരോദാ പാട്യ കൂട്ടക്കൊലയില്‍ മുഖ്യ ആസൂത്രകയാണ് മായാ കോട്‌നാനി.
Post Your Comments