ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തോട്ടിപ്പണിക്കാരെ അവഗണിച്ച് ശുചിത്വത്തെക്കുറിച്ച് സംസാരിക്കുന്നത് കുറ്റകരമെന്ന് യെച്ചൂരി പറയുന്നു. രാജ്യത്തെ ശുചിയാക്കുന്നവര്‍ക്കാണ് വന്ദേമാതരം ആലപിക്കാന്‍ അര്‍ഹതയുള്ളതെന്ന മോദിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 100 ദിവസത്തിനുള്ളിര് 30 തോട്ടിപ്പണിക്കാര്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കിടെ മരണപ്പെട്ടതായും യെച്ചൂരി ചൂണ്ടിക്കാട്ടുന്നു. ഇത്തരം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യാതെ ശുചിത്വത്തെ കുറിച്ച് പ്രഭാഷണം നടത്തുന്നത് കുറ്റകരമാണെന്ന് യെച്ചൂരി വ്യക്തമാക്കി.
Post Your Comments