മുംബൈ: മ്യൂച്വല്‍ ഫണ്ട് പദ്ധതികളുടെ എണ്ണം പകുതിയായി കുറയ്ക്കാന്‍ നടപടി തുടങ്ങി. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ഫണ്ട് ഉപദേശക സമിതിയാണ് ഈ തീരുമാനം എടുത്തത്. ഫണ്ടുകളുടെ ആധിക്യംകൊണ്ട് നിക്ഷേപകരില്‍ ആശയക്കുഴപ്പമുണ്ടാകുന്നത് ഒഴിവാക്കാനാണ് സെബിയുടെ ശ്രമം.
നിലവില്‍ 42 അസറ്റ് മാനേജുമെന്റ് കമ്പനികള്‍ക്കായി 2000 മ്യൂച്വല്‍ ഫണ്ട് സ്കീമുകളാണുള്ളത്. 20 ലക്ഷം കോടി രൂപയാണ് മൊത്തം ആസ്തി.ഓഹരി അധിഷ്ടിത ഫണ്ടുകളിലും ഡെറ്റ് ഫണ്ടുകളിലും 10 വീതം വിഭാഗങ്ങളിലുള്ള ഫണ്ടുകളാണുള്ളത്. ഹൈബ്രിഡ് ഫണ്ടുകളില്‍ മൂന്നോ നാലോ കാറ്റഗറിയുമാണുള്ളത്.
ഒരു കാറ്റഗറിയില്‍ ഒരു ഫണ്ട് മാത്രമെ എഎംസികള്‍ക്ക് ഇനി നിലനിര്‍ത്താന്‍ കഴിയൂ. ഇത് പ്രകാരം ഒരു ഫണ്ട് കമ്പനിക്ക് ഒരു കാറ്റഗറിയില്‍ ഒരു ഫണ്ട് മാത്രമെ ഉണ്ടാകാന്‍ പാടുള്ളൂ. നിലവില്‍ ഒന്നിലേറെ ഫണ്ടുകളുണ്ടെങ്കില്‍ അവ പിന്‍വലിക്കുകയോ നിലവിലുള്ളവയില്‍ ലയിപ്പിക്കുകയോ ചെയ്യേണ്ടിവരും. സെപ്റ്റംബര്‍ 18ന് നടക്കുന്ന സമിതിയുടെ യോഗത്തിനുശേഷം ഈമാസം അവസാനത്തോടെ വിജ്ഞാപനം പുറത്തുവിട്ടേക്കും.
Post Your Comments