ചൊവ്വാ പര്യവേക്ഷണ പരീക്ഷണ പ്രവർത്തനങ്ങൾക്ക് വേദിയായി ഒമാൻ. എ.എം.എ.ഡി.ഇ.ഇ 18 എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ ദൗത്യം ആസ്ത്രിയൻ സ്പേസ് ഫോറത്തിന്റെ കീഴിൽ അടുത്ത വർഷം ഫെബ്രുവരിയിൽ ദോഫാറിലാണ് നടക്കുന്നത്.
ഇത് കൂടാതെ, ഒമാൻ നാഷനൽ സ്റ്റിയറിങ് കമ്മിറ്റിയുടെ കൂടി സഹകരണത്തോടെയാണ് ഇത് നടക്കുന്നത്. ഈ പരീക്ഷണം വിജയിച്ചു കഴിഞ്ഞാല്‍ ഭാവിയിലെ ചൊവ്വയിലേക്കുള്ള പര്യവേക്ഷണ പ്രവർത്തനങ്ങൾക്ക് ഒമാൻ വേദിയായേക്കും. ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങളാണ് ഫെബ്രുവരിയിൽ നടക്കുകയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എഞ്ചിനീയറിങ്, പ്ലാനറ്ററി സർഫസ് ഓപറേഷൻ, ആസ്ട്രോ ബയോളജി, ജിയോ ഫിസിക്സ്/ജിയോളജി, ലൈഫ് സയൻസ് എന്നീ മേഖലകളിലാണ് പ്രധാനമായും പരിശോധനകൾ നടക്കുക.
ദോഫാറിലെ മരുഭൂമികൾക്ക് ചൊവ്വയുടെ ഉപരിതലവുമായി ധാരാളം സാമ്യതകളുണ്ട്. 66 മുതൽ 33.6 ദശലക്ഷം വർഷം വരെ പഴക്കമുള്ള ഏക്കൽ രൂപങ്ങൾ, പുരാതനമായ നദീ തടങ്ങൾ എന്നിവ ഇതിനു ഉദാഹരണങ്ങളാണ്.
Post Your Comments