കാർ മോഷണം പോകുന്നത് തടയാൻ ഒരു കിടിലൻ കണ്ടുപിടിത്തവുമായി ജാഗ്വാർ. സേയർ എന്ന പേരിൽ ഊരി എടുക്കാൻ സാധിക്കുന്ന ഹൈടെക് കൺസെപ്റ്റ് സ്റ്റിയറിംഗ് സംവിധാനമാണ് കമ്പനി അവതരിപ്പിച്ചത്. ഈ മാസം നടക്കുന്ന ടെക് ഫെസ്റ്റിലായിരിക്കും ജാഗ്വാർ ഈ സ്റ്റിയറിംഗ് വീലിന്റെ അവതരണം നടത്തുക. ജാഗ്വാർ കാറുകളുടെ ഡിസൈനറായിരുന്ന മാൽകോം സേയറുടെ ഓർമ്മയ്ക്കായാണ് കമ്പനി ഈ കൺസെപ്റ്റ് സ്റ്റിയറിംഗ് വീലിന് സേയർ എന്ന പേര് നൽകിയത്.
സാധാരണ സ്റ്റിയറിംഗ് വീലിൽ നിന്നും ഏറെ പ്രത്യേകതകളാണ് സേയറിനുള്ളത്. കൂടാതെ ഇതൊരു പേഴ്സണൽ അസിസ്റ്റന്റ് കൂടിയാണെന്നുള്ളതാണ് പ്രധാന പ്രത്യേകത. സെൽഫ് ഡ്രൈവിംഗ് കാറിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് സംവിധാനത്തിൽ സ്വീകരണമുറിയിലിരുന്നു കാറിനെ നിങ്ങളുടെ വാതിലിനടുത്തേക്ക് എത്തിക്കാന്‍ സാധിക്കും.
തങ്ങളുടെ ഹൈടെക് സ്റ്റിയറിംഗ് വീലായ സേയർ ജാഗ്വാർ യാഥാർഥ്യമായാൽ ഭാവിയിൽ ഓരോരുത്തർക്കും ഓരോ കാറെന്നതിനു പകരം സ്റ്റിയറിംഗ് വീൽ മാത്രമായിരിക്കും കൈവശമുണ്ടാകുക. ഏത് സെൽഫ് ഡ്രൈവിംഗ് കാറിലും ഈ സ്റ്റിയറിംഗ് വീൽ കണക്ട് ചെയ്ത് ഉപയോഗിക്കാനാകും. മ്യൂസിക്ക്, സിസ്റ്റം, സ്‍മാര്‍ട് അസിസ്റ്റന്‍റ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ജോലികളും ഈ സ്റ്റിയറിംഗ് വീല്‍ നിർവഹിക്കും. കൂടാതെ വോയിസ് കമാന്‍റിലൂടെ ഈ സ്റ്റിയറിംഗ് വീലിനു നിങ്ങള്‍ക്കു നിര്‍ദ്ദേശങ്ങളും നൽകാം.
Post Your Comments