വില കൂടിയ കാറൊക്കെ സ്വന്തമാക്കിയാല്‍ ചിലര്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പാര്‍ട്ടിയൊക്കെ കൊടുക്കും. ചിലര്‍ ലഡുവോ മറ്റ് മധുരപലഹാരങ്ങളോ നല്‍കും. ഏറെ കാലത്തെ ആഗ്രഹമായിരുന്ന ആഡംബര കാര്‍ സ്വന്തമാക്കിയ കര്‍ഷകന്‍ സന്തോഷം പങ്കുവച്ചത് സ്വര്‍ണം പൂശിയ പേട നല്‍കിയാണ്. സുരേഷ് പോക്കലേ എന്ന കര്‍ഷകനാണ് 1.34 കോടി രൂപയുടെ ജാഗ്വര്‍ എസ്ജെയാണ് സ്വന്തമാക്കിയത്.
ഏറെ കാലത്തെ ആഗ്രഹമായിരുന്ന ആഡംബര കാര്‍ സ്വന്തമാക്കിയ സന്തോഷം ഗംഭീരമായി തന്നെ ആഘോഷിക്കാന്‍ തങ്ങള്‍ തീരുമാനിച്ചതിനാലാണ് സ്വര്‍ണം പൂശിയ പേട വിതരണം ചെയ്തതെന്ന് സുരേഷ് പോക്കലേയുടെ മകന്‍ ദീപക് പറയുന്നു. ടിവിയില്‍ രാഖി ബന്ധന ചടങ്ങില്‍ ഒരു സഹോദരി തന്റെ സഹോദരന് സ്വര്‍ണം പൂശിയ പേട നല്‍കുന്നത് കണ്ടപ്പോഴാണ് തങ്ങളും കാര്‍ വാങ്ങിയ സന്തോഷം ഇങ്ങനെ ആഘോഷിക്കാന്‍ തീരുമാനിച്ചതെന്നും ദീപക് പറഞ്ഞു. കിലോയ്ക്ക് 7000 രൂപ വില വരുന്ന മധുരം മൂന്നു കിലോയാണ് വിതരണം ചെയ്തത്. ഗ്രാമത്തിലെ എല്ലാവര്‍ക്കും സ്വര്‍ണം പൂശിയ പേട ഇവര്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments