Latest NewsNewsInternational

കടലിൽ മുങ്ങിപ്പൊങ്ങിയപ്പോഴേക്കും ശരീരം ബലൂണുപോലായി; സംഭവം ഇങ്ങനെ

സമുദ്രത്തിന്റെ അടിത്തട്ടിൽനിന്ന് സമുദ്രജീവികളെ ശേഖരിക്കുന്നതാണ് പെറുവിലെ ഒരു മൽസ്യബന്ധനത്തൊഴിലാളിയായ അലജാൻഡ്രോ റമോസ് മാർട്ടിനെസിന്റെ ജോലി. തിവുപോലെ സമുദ്രത്തിലെ ആഴമേറിയ ഭാഗങ്ങളിലൊരിടത്ത് മുങ്ങിയ അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറിപ്പോയി. എന്നാൽ വളരെപെട്ടന്ന് അദ്ദേഹം കടലാഴങ്ങളിൽനിന്ന് തിരിച്ച് മുകളിലേക്കുപോന്നു. ഡൈവർമാരുടെ ജീവൻപോലും നഷ്ടമായേക്കാവുന്ന പിഴവാണ് ഇങ്ങനെ പെട്ടന്നുള്ള തിരിച്ചുകയറ്റമെന്നാണ് പറയപ്പെടുന്നത്.

എന്നാൽ ജീവൻ നഷ്ടമായില്ലെങ്കിലും റമോസിന്റെ ശരീരത്തിൽ നെഞ്ചിലും കൈകളിലും ബലൂൺ വീർപ്പിച്ചപോലെ കുമിളകൾ പൊങ്ങിവന്നു. വയറിന്റെ ഭാഗവും വീർത്ത അവസ്ഥയിലാണ്. ഡീ കംപ്രഷൻ സിക്‌നസ് അല്ലെങ്കിൽ ബെൻഡ്‌സ് എന്നാണ് ഈ അവസ്ഥയ്ക്ക് പറയപ്പെടുന്നത്. അടിത്തട്ടിൽനിന്ന് പൊങ്ങിയപ്പോൾ ഇദ്ദേഹത്തിന്റെ രക്തത്തിൽ നൈട്രജന്റെ അംശം കലർന്നതാണ് ശരീരം ഇങ്ങനെയാകാൻ കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്.. റമോസ് ഇപ്പോഴും ജീവിച്ചിരിക്കുന്നതു തന്നെ ഭാഗ്യമാണെന്നാണ് അവരുടെ അഭിപ്രായം. തുടർച്ചയായ ചികിൽസയുടെ ഭാഗമായി ഇദ്ദേഹത്തിന്റെ ശരീരത്തിൽനിന്ന് 30 ശതമാനം നൈട്രജൻ പുറത്തു കളയുന്നതിൽ വിജയിച്ചു. കടുത്ത ശരീര വേദനയോടെയാണ് റമോസ് ദിവസങ്ങൾ തള്ളിവിടുന്നത്.

shortlink

Post Your Comments


Back to top button