റിയോ: ഒളിമ്പിക്സ് മത്സര വേദിയിലെ ഡൈവിംഗ് പൂളിന്റെ നിറം മാറി. മത്സരം നടന്നുകൊണ്ടിരിക്കെയാണ് നീല നിറം മാറി പച്ചയായത്. സംഘാടകരും മത്സരാർഥികളും കാര്യം പിടികിട്ടാതെ അമ്പരന്നിരിക്കുകയാണ്. നിറം മാറ്റത്തിന്റെ കാരണം സംഘാടകർ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. സിംക്രണൈസ്ഡ് ഡൈവിങ്ങിൻറെ ഫൈനൽ മത്സരം നടന്നുകൊണ്ടിരിക്കുമ്പോളാണ് നിറം മാറിയത്. നിറം മാറിയെങ്കിലും മത്സരങ്ങൾ നിർത്തിവയ്ച്ചില്ല.
മറ്റു പൂളുകളിലെ വെള്ളം കടുനീല നിറത്തിൽ തന്നെയായിരുന്നു. ഡൈവിംഗ് പൂളിലെ വെള്ളത്തിന് മാത്രമായിരുന്നു നിറ വ്യത്യാസം. മത്സരം തുടങ്ങുമ്പോൾ കടുംനീല നിറമായിരുന്ന ഡൈവിംഗ് പൂളിലെ വെള്ളം പതുക്കെ നിറം മാറുകയായിരുന്നു. നിറം മാറ്റം താരങ്ങളെ അമ്പരിപ്പിച്ചെങ്കിലും മത്സരത്തിന്റെ മാറ്റ് കുറച്ചില്ല. വനിതകളുടെ വിഭാഗത്തില്‍ ചൈനയുടെ റുവോളിന് ചെന്‍-ഹുസിയ ലു ജോഡി സ്വർണ്ണം നേടി.
Post Your Comments